മുതലകളുടെ ആധിക്യം മൂലം ഭീതി വിതയ്ക്കുന്ന പല നദികളും ലോകത്തിലുണ്ട്. .ഇതില്‍ വളരെ കുപ്രദ്ധിയാര്‍ജ്ജിച്ചത് സോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നദിയായ നൈലാണ്. നിരവധി മനുഷ്യജീവനുകളാണ് ഇവിടെ ഓരോവര്‍ഷവും മുതലകളുടെ ആക്രമണത്തില്‍ പൊലിയുന്നത്.
ഇതേ അവസ്ഥയിലൂടെയാണ് ഗുജറാത്ത് വഡോദരയിലെ വിശ്വാമിത്രി നദിയും. വളരെ ഭീതിയോടെയാണ് ഇതിന്റെ കരകളില്‍ ജനങ്ങള്‍ താമസിക്കുന്നത്. കനത്ത മഴയില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുതലകള്‍ കരയിലേക്കും എത്താനുള്ള സാധ്യത കണക്കിലെടുത്ത് വലിയ ജാഗ്രതയാണ് ഇവിടെയുള്ളത്. വിശ്വാമിത്രി നദി ദേശീയതലത്തില്‍ വളരെ പ്രശസ്തമാണ്. മുതലകളുടെ സാന്നിധ്യമാണ് ഇതിനു കാരണം. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ മുതലകളുടെ സാന്നിധ്യമുള്ള ജില്ല വഡോദരയാണ്.
വിശ്വാമിത്രി നദിയില്‍ മാത്രം അഞ്ഞൂറോളം മുതലകളുണ്ടെന്നാണു കണക്ക്. ഗുജറാത്തിലെ പഞ്ച്മഹലില്‍ നിന്നുത്ഭവിക്കുന്ന ഈ നദി വഡോദരയില്‍ കൂടിയാണ് ഒഴുകുന്നത്. മുതലകളുടെ സാന്നിധ്യം മൂലം ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ നദികളിലൊന്നായാണു വിശ്വാമിത്രി കണക്കാക്കപ്പെടുന്നത്. മണ്‍സൂണ്‍ കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ മുതലകള്‍ നഗരത്തിലിറങ്ങുന്നതിന്റെ ഒട്ടേറെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും വഡോദരയില്‍ നിന്നു പ്രചരിക്കാറുണ്ട്.
മഗ്ഗര്‍ അഥവാ മാര്‍ഷ് ക്രോക്കഡൈല്‍ വിഭാഗത്തില്‍ പെടുന്ന മുതലകളാണ് ഇവിടെ അധികവും. ഇത്തരം മുതലകള്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഇറാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ മാത്രമേ ഉള്ളൂവെന്നതിനാല്‍ ഇവ സംരക്ഷിത വിഭാഗങ്ങളാണ്.2019ല്‍ നടത്തിയ നദിയുടെ ഓരോ കിലോമീറ്റര്‍ ദൂരത്തിലും 6 മുതലകള്‍ വീതമുണ്ടെന്നാണ് റിപ്പോര്‍ട്ട് .
Discussion about this post