ന്യൂഡൽഹി : ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (എഎഫ്എംഎസ്) ഡയറക്ടർ ജനറലായി വൈസ് അഡ്മിറൽ ഡോ. ആരതി സരിൻ . ആദ്യമായാണ് ഈ പദവിയിലേക്ക് ഒരു വനിത ചുമതലയേൽക്കുന്നത്.
ഇന്ത്യൻ സായുധ സേനയിൽ ഇതുവരെ സേവനമനുഷ്ഠിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ ഓഫീസർ കൂടിയാണ് ആരതി സരിൻ. പൂനെയിലെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ നിന്നാണ് ബിരുദം നേടിയത്.1985ലാണ് സേനയുടെ മെഡിക്കൽ വിഭാഗത്തിന്റെ ഭാഗമായത്. റേഡിയോ ഡയഗ്‌നോസിസ്, റേഡിയേഷൻ ഓങ്കോളജി എന്നിവയിൽ രണ്ട് ബിരുദാനന്തര ബിരുദമുള്ള അവർ ഗാമാ നൈഫ് സർജറിയിൽ പരിശീലനം നേടിയിട്ടുണ്ട്.
ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ വ്യോമസേനയുടെയും ഡയറക്ടർ ജനറൽ ഓഫ് മെഡിക്കൽ സർവീസസ് ആയി ആരതി സരിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈസ് അഡ്മിറൽ സരിൻ രണ്ട് പ്രധാന യൂണിറ്റുകൾ – INHS അശ്വിനി, AFMC എന്നിവയ്ക്ക്് കമാൻഡർ ചെയ്തിട്ടുണ്ട്. കൂടാതെ സതേൺ നേവൽ കമാൻഡ് (SNC), വെസ്റ്റേൺ നേവൽ കമാൻഡ് (WNC) എന്നിവയുടെ കമാൻഡ് മെഡിക്കൽ ഓഫീസറായിരുന്നു. കൂടാതെ 2024 ജൂലൈയിൽ അസാധാരണമായ സേവനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അതി വിശിഷ്ട സേവാ മെഡൽ (AVSM) നൽകി ആദരിച്ചിരുന്നു.
കൊൽക്കത്ത ആർ.ജി.കർ ആശുപത്രിയിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിയമിച്ച കർമസമിതിയുടെ അദ്ധ്യക്ഷയായിരുന്നു.
Discussion about this post