ചെന്നൈ : ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച തമിഴ്നാട് പോലീസ് നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ആർഎസ്എസ് റൂട്ട് മാർച്ച് നടത്തുന്ന വഴിയിൽ മോസ്ക് ഉണ്ടെന്ന കാരണമായിരുന്ന തമിഴ്നാട് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ റൂട്ട് മാർച്ച് നടത്തുന്നതിന് മറ്റു മതസ്ഥാപനങ്ങളുടെയോ കെട്ടിടങ്ങളുടെയോ സംഘടനകളുടെയും സാന്നിധ്യം തടസ്സമാകില്ല എന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
പൊതുവഴി എന്നുള്ളത് എപ്പോഴും പൊതുവഴിയാണ്. റോഡിലൂടെ ആര് നടക്കണം എന്നുള്ള കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാൻ ആവില്ല. പൊതുവഴി എല്ലാവർക്കും കൂടിയുള്ളതാണ് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ റൂട്ട് മാർച്ചുകൾ സ്ഥിരമായി തടയുന്നതിനെതിരെ തമിഴ്നാട് സർക്കാരിന് നേരത്തെ സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം നേരിട്ടിരുന്നു.
ആർഎസ്എസിന് വേണ്ടി മുതിർന്ന അഭിഭാഷകരായ എൻഎൽ രാജ, ജി കാർത്തികേയൻ ജി രാജഗോപാലൻ എന്നിവരായിരുന്നു ഹാജരായിരുന്നത്. തമിഴ്നാട് സർക്കാരിനായി സർക്കാർ അഭിഭാഷകൻ കെഎംഡി മുഹിലൻ ഹാജരായി. റൂട്ട് മാർച്ച് നടത്തുന്നതിനായി ആർഎസ്എസ് സമർപ്പിച്ച 58 അപേക്ഷകളിൽ 52 എണ്ണവും അനുവദിച്ചതായും മദ്രാസ് ഹൈക്കോടതി അറിയിച്ചു.
Discussion about this post