ചണ്ഡീഗഢ് : ഹരിയാന തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. 28 ദിവസത്തോളം നീണ്ട വാശിയേറിയ പ്രചാരണങ്ങൾ ഇന്ന് അവസാനിക്കുകയാണ്. സംസ്ഥാനത്തെ 90 മണ്ഡലങ്ങളിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ് .
കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് നിതിൻ ഗഡ്കരി എന്നിവർ പ്രചാരണത്തിന് ഇറങ്ങും. രാഹുൽ ഗാന്ധി രണ്ടിടങ്ങളിൽ റാലിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ,രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നടന്നത്.
ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ നടക്കുക. ഹരിയാനയിൽ 90 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.09 വോട്ടർമാരാണ് ഹരിയാനയിലുള്ളത്.
Discussion about this post