ഹൈദരാബാദ് : സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോനത്തിന് കാരണം ബിആർഎസ് നേതാവ് കെ ടി രാമറാവു ആണെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന വിവാദത്തിൽ . ഇതിനെതിരെ പ്രതികരിച്ച് സമാന്തയും നാഗചൈതന്യയും രംഗത്ത്.
സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെടിആർ ആണെന്നും നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു സുരേഖയുടെ പരാമർശങ്ങൾ. കെടിആർ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകൾ ചോർത്തി ബ്ലാക് മെയിൽ ചെയ്തെന്നും സുരേഖ പറഞ്ഞിരുന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ പൊളിച്ചുമാറ്റാതിരിക്കാൻ പകരമായി സമാന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെടിആർ ആവശ്യപ്പെട്ടെന്നും ഇത് സമാന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചനത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
തന്റെ വിവാഹമോചനം വ്യക്തിപരമയ കാര്യമാണെന്നും ഒരോ ഊഹാപോഹങ്ങളിൽ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് തന്റെ പേര് വെറുതെ വലിച്ചിഴക്കരുത് . എന്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരമായിരുന്നു, രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെട്ടിട്ടില്ല,’ എന്നുമായിരുന്നു സമാന്തയുടെ മറുപടി.
മന്ത്രിയുടെ പരാമർശങ്ങൾ പരിഹാസ്യമാണെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും നാഗചൈതന്യ പറഞ്ഞു. മാദ്ധ്യമങ്ങളുടെ തലക്കെട്ടുകൾക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിത തീരുമാനങ്ങൾ മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണെന്നും നാഗചൈതന്യ പറഞ്ഞു.
Discussion about this post