വിവാഹമോചനക്കേസിന്റെ അപ്പീലില്‍ വിചാരണ പുരോഗമിക്കവേ ഒരു കേടതിമുറിയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് നാടകീയമായ സംഭവം നടന്നത്. വിചാരണയ്ക്കിടെ ഭാര്യയെ കോടതിയില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരിക്കുകയാണ്് ഭര്‍ത്താവ്. ഗാര്‍ഹിക പീഡനം ചൂണ്ടാക്കാണിച്ചാണ് ചെന്‍, ഭര്‍ത്താവ് ലീ-യില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതി നടപടിക്കിടെയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
വിവാഹമോചനം തള്ളിയ കോടതിയുടെ തീരുമാനത്തില്‍ അസംതൃപ്തയായ ചെന്‍, അപ്പീല്‍ നല്‍കുകയായിരുന്നു. ഈ വിചാരണ പുരോഗമിക്കവേയാണ് നാടകീയമായ സംഭവവികാസങ്ങളുണ്ടായത്. വികാരവിക്ഷുബ്ധനായ ലീ, ചെന്നിനെ നിലത്തുനിന്ന് എടുത്തുയര്‍ത്തി കോടതിമുറിയില്‍നിന്ന് പുറത്തേക്ക് പാഞ്ഞു.
അപ്രതീക്ഷിതമായ സംഭവത്തിന് പിന്നാലെ ചെന്‍ അലറിക്കരഞ്ഞു. തുടര്‍ന്ന് കോടതി ജീവനക്കാര്‍ പിന്നാലെ ചെന്ന് ലീയെ പിടികൂടി. സംഭവത്തിന് പിന്നാലെ ലീ, കോടതിക്ക് മാപ്പ് അപേക്ഷ സമര്‍പ്പിച്ചു. എന്തായാലും ഒടുവില്‍ കോടതി ഇടപെടലിനും ചര്‍ച്ചയ്ക്കും പിന്നാലെ വിവാഹമോചനം വേണ്ടെന്ന തീരുമാനത്തിലേക്ക് ലീയും ചെനും എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇത്രയും ദുഖിച്ച ലീയ്ക്ക് ഒരു അവസരം കൂടി നല്‍കാന്‍ ചെന്‍ തയ്യാറായി.
ഇരുപത് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. രണ്ട് ആണ്‍കുട്ടികളും ഒരു മകളുമുണ്ട് ഈ ദമ്പതിമാര്‍ക്ക്. മദ്യം കഴിച്ച് ലീ അക്രമാസക്തനാകാറുണ്ടെന്നും ചെന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ദമ്പതിമാര്‍ തമ്മില്‍ ആഴത്തിലുള്ള വൈകാരിക ബന്ധമുള്ളതിനാല്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്നായിരുന്നു കോടതി ആദ്യം നിലപാട് കൈക്കൊണ്ടത്. ഇതനിക്ക് വിവാഹമോചനം വേണ്ടെന്ന നിലപാടായിരുന്നു ലീ തുടക്കം മുതലേ കൈക്കൊണ്ടത്.
Discussion about this post