ചെന്നൈ: സമാന്ത- നാഗ ചൈതന്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് തെലങ്കാന മന്ത്രിയും കോൺഗ്രസ് വനിതാ നേതാവുമായ കൊണ്ട സുരേഖ. പരാമർശത്തിൽ വ്യപാക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രി മാപ്പ് പറഞ്ഞത്. സാമന്തയുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിന് വേണ്ടിയല്ല താൻ ഇത്തരത്തിൽ പരാമർശം നടത്തിയത് എന്നും സുരേഖ പറഞ്ഞു.
ബിആർഎസ് നേതാവ് കെ.ടി രാമ റാവു ആണ് താരങ്ങളുടെ വിവാഹ മോചനത്തിന് പിന്നിൽ എന്നായിരുന്നു സുരേഖയുടെ പരാമർശം. എന്നാൽ ഈ പരാമർശം സാമന്തയുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ലെന്നാണ് സുരേഖ പറയുന്നത്. ഇപ്പോൾ കാണുന്ന നിലയിലേക്ക് ഉയരാനായി സാമന്ത നടത്തിയ പോരാട്ടത്തെക്കുറിച്ച് തനിക്ക് അറിയാം. അതുകൊണ്ട് തന്നെ വലിയ ആരാധനയാണ് തനിക്കുള്ളത്. നിങ്ങളെ മാതൃകയാക്കുന്നുവെന്നും സുരേഖ പറഞ്ഞു.
തന്റെ പരാമർശം സാമന്തയുടെ ആരാധകരെ വിഷമിപ്പിച്ചു. ഇത് അവരുടെ പ്രതിഷേധത്തിന് കാരണമായി. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പിൻവലിക്കുകയാണെന്നും സുരേഖ കൂട്ടിച്ചേർത്തു.
അടുത്തിടെ നാഗചൈതന്യയുടെ ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെന്റർ അടുത്തിടെ പൊളിച്ച് നീക്കിയിരുന്നു. ഈ നടപടിയിൽ നിന്നും സർക്കാർ പിന്മാറണം എങ്കിൽ സമാന്തയെ തന്റെ അടുക്കലേക്ക് പറഞ്ഞയക്കണം എന്ന് കെടി രാമറാവു ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളാണ് വിവാഹ മോചനത്തിന് വഴിവച്ചത് എന്നാണ് സുരേഖ പറഞ്ഞത്. ഇതിന് പിന്നാലെ രാമറാവു സുരേഖയ്ക്ക് വക്കീൽ നോട്ടീസും അയച്ചിരുന്നു.
Discussion about this post