സ്‌കൂളിൽ പഠിക്കുമ്പോഴെല്ലാം പല നുണകളും പറഞ്ഞ് നമ്മളെല്ലാംലീവുകളെടുക്കാറുണ്ട്. പലരും മരിച്ചെന്ന് പറഞ്ഞ് ലീവുകളെടുക്കുന്ന സീനുകളെല്ലാം പല കോമഡികളിലും സിനിമകളിലുമെല്ലാം കണ്ടിട്ടുമുണ്ട്. പലപ്പോഴും നമ്മളും ഇതെല്ലാം പ്രവർത്തികമാക്കാറുണ്ട്. ജോലിക്ക് കേറിയപ്പോഴും ഇത്തരം കള്ളം പറഞ്ഞുള്ള ലീവുകൾ നമ്മൾ എടുക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ കള്ളം പറഞ്ഞ് ലീവെടുത്ത് പണി വാങ്ങിയിരിക്കുകയാണ് ഒരു യുവതി.
സിംഗപ്പൂരിലെ 37കാരിയായ സോഫ്റ്റ്‌വെയർ ഡെവലപ്പർക്ക് ആണ് എട്ടിന്റെ പണി കിട്ടിയത്. രോഗിയായ അമ്മയെ ചികിത്സിക്കാൻ വേണ്ടി, ഒൻപത് ദിവസത്തെ ലീവ് ആവശ്യം വന്നപ്പോൾ യുവതി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. അമ്മ മരിച്ചെന്ന് കാണിക്കുന്ന വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആണ് യുവതി നിർമിച്ചത്. എന്നാൽ, അധികാരികൾ ഇത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ, കമ്പനി യുവതിക്ക് ഭീമമായ തുക പിഴ ചുമത്തി.
5,000 ഡോളറാണ് (3.2 ലക്ഷം രൂപ) യുവതിക്ക് പിഴയൊടുക്കേണ്ടി വന്നത്. ഇടിസി സിംഗപ്പൂർ എസ്ഇസി ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. വ്യാജ ക്യൂ ആർ കോഡും വ്യാജ തീയതകളും ഉപയോഗിച്ചാണ് ഇവർ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അവധിക്ക് അപേക്ഷിച്ച് വീട്ടിൽ പോയതിന് ശേഷം ഇവർ ജോലി രാജി വക്കുകയും ചെയ്തു. എന്നാൽ, പരിശോധനയിൽ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ, അധികൃതർ യഥാർത്ഥ സർട്ടിഫിക്കറ്റ് ചോദിച്ചു. യുവതി മറ്റൊരു ക്യൂ ആർ കോഡ് ഉപയോഗിച്ച് വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി. ഇതോടെ, യുവതിയെ ഇടൻ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Discussion about this post