കഴിഞ്ഞ ദിവസം ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍നിന്ന് തന്റെ ഒന്‍പതുമാസം പ്രായമുള്ള മകനെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഇന്‍ബര്‍ സെഗേവ് വിഗ്ഡര്‍ എന്ന 33 കാരി വേദനപ്പിക്കുന്ന ഓര്‍മ്മയാവുകയാണ്. മകന് വെടിയുണ്ടകളേല്‍ക്കാതിരിക്കാന്‍ കവചമായി മാറി ജീവന്‍ വെടിഞ്ഞ ഇന്‍ബറിനെ കുറിച്ച് ഇസ്രയേല്‍ എക്സ് അക്കൗണ്ടില്‍ ് പങ്കുവെച്ചിട്ടുണ്ട്.
ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളിലൊരാള്‍,തന്റെ ഒന്‍പതുമാസം പ്രായമുള്ള മകന്‍ അരിയെ സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്‍ബര്‍ സെഗേവ് വിഗ്ജെര്‍ ആണ്. അവള്‍ അവന്റെ ജീവന്‍ രക്ഷിച്ചു. പറയാന്‍ വാക്കുകളൊന്നുമില്ല. അഗാധ ദുഃഖം മാത്രം. ഇരകളെ കുറിച്ചുള്ള ഓര്‍മകളെല്ലാം ആശീര്‍വാദങ്ങളാകട്ടെ, എന്നായിരുന്നു ഇസ്രായേലിന്റെ എക്സിലെ കുറിപ്പ്.
ജാഫ പ്രദേശത്തായിരുന്നു ചൊവ്വാഴ്ച വെടിവെപ്പും കത്തിയാക്രമണവും ഉണ്ടായത്. അക്രമി പൊതുജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം ട്രെയിനിന്റെ കോച്ചിനുള്ളില്‍ നടന്ന ആക്രമണം, പ്ലാറ്റ്ഫോമിലേക്കും വ്യാപിച്ചു. പിന്നാലെ ് സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് അക്രമികളെ കീഴ്പ്പെടുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ മകനൊപ്പമുള്ള ഇന്‍ബറിന്റെ ചിത്രം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അരിയെ കൂടാതെ ഭര്‍ത്താവും മറ്റൊരു മകനും ഇന്‍ബറിനുണ്ട്. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിരുന്നു.
One of the victims from yesterday’s terrorist attack in Tel Aviv, Inbar Segev-Vigder, murdered while shielding her 9 month old son Ari.
She saved his life.
There are no words. Only heartbreak 💔 .
May the memory of the victims be a blessing. pic.twitter.com/3nI2jLzem7
— Israel ישראל (@Israel) October 2, 2024
Discussion about this post