മാനസികമായി വിഷമിച്ചിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ മൂഡിനെ മാറ്റിയാലോ. അത്തരത്തിലുള്ള ഭക്ഷണങ്ങളുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം
ഡാര്‍ക് ചോക്ലേറ്റ്
ഇത് ദുഖകരമായ മൂഡ് മാറ്റി പോസിറ്റീവ് ചിന്തകളിലേക്ക് എത്താന്‍ നമ്മെ സഹായിക്കുന്ന ഭക്ഷണമാണ് കാരണം ഇത് തലച്ചോറിലെ സെറാടോണിന്‍ എന്‍ട്രോഫിന്‍ എന്നഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടുന്നു. മാത്രമല്ല ഇതില്‍ ആന്റി ഓക്‌സിഡന്റുകളുണ്ട്. മഗ്നീഷ്യം വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
നേന്ത്രപ്പഴം
വിറ്റാമിന്‍ ബി 6 വലിയ അളവില്‍ നേന്ത്രപ്പഴത്തിലുണ്ട്. ഇതും സെറാടോണിന്‍ ഉല്‍പാദിപ്പിക്കുന്നു. എനര്‍ജി കൂട്ടുകയും ചെയ്യുന്നു.
നട്‌സ്
നട്‌സുകളായ ബദാം വാള്‍നട്ട് എന്നിവയും വിത്തുകളായ ഫ്‌ലാക്‌സും ചിയയുമൊക്കെ നല്ല കൊഴുപ്പുനിറഞ്ഞവയാണ്. മാത്രമല്ല ഒമേഗ 3യും ഇതിലുണ്ട്. അതിനാല്‍ തന്നെ ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് മാത്രമല്ല വിഷാദവും ഉത്കണ്ഠയും ഇവ നീക്കുകയും ചെയ്യുന്നു.
ഓട്‌സ്
സെറാടോണിന്‍ കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ് ഓട്‌സ്. രാവിലെ ഒരു കപ്പ് ഓട്‌സ് കഴിക്കുന്നത് ആ ദിവസം ഉടനീളമുള്ള നിങ്ങളുടെ മാനസിക നില സന്തുലിതമായി നില്‍ക്കുന്നതിന് സഹായിക്കും.
പച്ചയിലകള്‍
സ്പിന്‍ച് കെയ്ല്‍ തുടങ്ങിയ ഇലവര്‍ഗ്ഗങ്ങള്‍ തലച്ചോറില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ഫോളേറ്റ് കൂടുതലുള്ളതും നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്താന്‍ സഹായകരമാണ്.
Discussion about this post