ജോലി ചെയ്യേണ്ട സമയത്ത് ഓഫീസിലെ ് കംപ്യൂട്ടറില്‍ ‘ആവശ്യമില്ലാത്ത കാര്യങ്ങളെപ്പറ്റിഅനാവശ്യ കാര്യങ്ങള്‍’ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കമ്പനി. യുകെ സ്വദേശിയായ ജോഷ് വില്യംസിനാണ് തന്റെ വിചിത്ര സ്വഭാവം കൊണ്ട് ജോലി നഷ്ടമായത്. കസ്റ്റമര്‍ സര്‍വീസ് മേഖലയിലായിരുന്നു ജോഷ് ജോലി ചെയ്തുവന്നിരുന്നത്.
ജോലിയില്‍ കയറി മൂന്ന് മാസം തികയുന്നതിനുമുമ്പേയാണ് ജോഷിനെ കമ്പനി പിരിച്ചുവിട്ടത്. ഇനി ഇദ്ദേഹം എന്തൊക്കെയാണ് ഗൂഗിളില്‍ തിരഞ്ഞതെന്ന് നോക്കാം ഇംഗ്ലീഷ് ടെലിവിഷന്‍ താരമായ സൈമണ്‍ കോവെല്‍ ബോട്ടോക്സ് സര്‍ജറി ചെയ്തോ എന്നും തുര്‍ക്കി പല്ലുകളെപ്പറ്റിയുമാണ് ജോഷ് തന്റെ ഓഫീസ് കംപ്യൂട്ടറില്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തത്.
” എനിക്ക് കാര്യമായ ജോലികള്‍ ഒന്നുമില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ഗൂഗിളില്‍ ഇത്തരം കാര്യങ്ങള്‍ സെര്‍ച്ച് ചെയ്തു,” എന്ന് ജോഷ് പറഞ്ഞു. ജോലി പോയതിന് പിന്നാലെ ജോഷ് തന്റെ അരിശം തീര്‍ക്കാന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ടിക് ടോക്കില്‍ ജോഷ് പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. എന്നാല്‍ അതും ജോഷിന് തിരിച്ചടിയായി.
” ആ വീഡിയോ പോസ്റ്റ് ചെയ്യേണ്ടതില്ലായിരുന്നു ഞാന്‍ മറ്റ് ജോലികള്‍ക്ക് അപേക്ഷിച്ചിരുന്നു. പക്ഷേ ഒന്നും കിട്ടിയില്ല ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോയായിരുന്നു കാരണം. എന്റെ നിലപാടും കമ്പനി ആശയങ്ങളുമായി പൊരുത്തപ്പെടില്ലെന്ന് പറഞ്ഞ് പല കമ്പനികളും എന്നെ ഒഴിവാക്കി,” ജോഷ് പറഞ്ഞു.
അതേസമയം ടിക് ടോക്ക് വീഡിയോയില്‍ നിന്നും തനിക്ക് ഏകദേശം 450 പൗണ്ട്(50000 രൂപ) സമ്പാദിക്കാനായെന്നും ജോഷ് പറഞ്ഞു. ഇതൊക്കെ ഗൂഗിളില്‍ തിരയാനായി് ഇദ്ദേഹത്തിന് സ്വന്തം ഫോണുപയോഗിക്കണമായിരുന്നുവെന്നാണ് പലരും പറഞ്ഞത്. ഈ സ്വഭാവം മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ നിരവധി ജോലി അവസരങ്ങള്‍ ജോഷിന് നഷ്ടപ്പെടുമെന്ന് ചിലര്‍ മുന്നറിയിപ്പും നല്‍കി.
Discussion about this post