മനുഷ്യരാശിയ്ക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാൻ കഴിയുക എന്നത്.മനുഷ്യരിൽ സന്തുഷ്ടി, സന്തോഷം, ആഹ്ലാദം എന്നിവ വ്യക്തമാക്കുന്ന ഒരു ഭാവപ്രകടനമാണ് ചിരി ചിരി വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം സന്തോഷമാണ്. ഇതര മൃഗങ്ങളിൽ പല്ലുകൾ വെളിവാക്കുന്നത് ചിരി പോലെ തോന്നിക്കുമെങ്കിലും പലപ്പോഴും അത് ഒരു മുന്നറിയിപ്പായിരിക്കും, അല്ലെങ്കിൽ കീഴടങ്ങുന്നതിന്റെ ലക്ഷണവും.ജീവിതത്തിലെ ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും മനസുതുറന്നു ചിരിക്കാൻ കഴിയുക എന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്.ചിരി ശക്തമായ ഔഷധമാണ്. ശരീരത്തിലെ ആരോഗ്യകരമായ ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾക്ക് കാരണമാകുന്ന വിധത്തിൽ ഇത് ആളുകളെ ഒരുമിച്ച് ആകർഷിക്കുന്നു. ചിരി ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും വേദന കുറയ്ക്കുകയും സമ്മർദ്ദത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഇത്രയൊക്കെയാണെങ്കിലും ചിരി ആരംഭിച്ചാൽ നിർത്താൻ കഴിയാതെ 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ നിർത്താതെ ചിരിക്കുന്നവരെ കണ്ടിട്ടുണ്ടോ?ഒരു രോഗമാണോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഇത് ഒരു രോഗമാണ്. സ്യൂഡോബൾബർ അഫക്ട് എന്നാണ് ഈ രോഗത്തിന്റെ പേര്.തലച്ചോറിനെ ബാധിക്കുന്ന അപൂര്വ ന്യൂറോളജിക്കല് അവസ്ഥയാണ് സ്യൂഡോബള്ബര് അഫക്ട് (Pseudobulbar Affect (PBA). ഇത് നിയന്ത്രിക്കാന് കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. വിഷാദരോഗമായി പലപ്പോഴും തെറ്റിദ്ധരിക്കുന്ന രോഗാവസ്ഥയാണ് ഇത്. പക്ഷാഘാതം, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലിറോസിസ്(എഎല്എസ്), ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി, അൽഷിമേഴ്‌സ് രോഗം തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കൽ അവസ്ഥകളോ പരിക്കുകളോ ആയി പിബിഎ ബന്ധപ്പെട്ടിരിക്കുന്നു.
രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ഒരു വ്യക്തി ദുഃഖകരമായ സാഹചര്യത്തിൽ ചിരിക്കുകയോ സന്തോഷകരമായ അവസ്ഥയിൽ കരയുകയോ ചെയ്യാം. ഇത് ഏതാനും സെക്കൻഡ് മുതല് മിനിറ്റുകൾ വരെ തുടരാം. എന്താണ് സംഭവിക്കുകയെന്നത് മുൻകൂട്ടി മനസിലാക്കാൻ സാധിക്കാത്തതിനാൽ രോഗിയുടെ ജീവിതനിലവാരത്തെ സാരമായി ബാധിച്ചേക്കാം.രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ഒരു വ്യക്തി ദുഃഖകരമായ സാഹചര്യത്തിൽ ചിരിക്കുകയോ സന്തോഷകരമായ അവസ്ഥയിൽ കരയുകയോ ചെയ്യാം. ഇത് ഏതാനും സെക്കന്ഡ് മുതല് മിനിറ്റുകള്വരെ തുടരാം. എന്താണ് സംഭവിക്കുകയെന്നത് മുന്കൂട്ടി മനസിലാക്കാന് സാധിക്കാത്തതിനാൽ രോഗിയുടെ ജീവിതനിലവാരത്തെ സാരമായി ബാധിച്ചേക്കാം.
തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ശർമ തനിക്കീ രോഗം ഉണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Discussion about this post