ബംഗളൂരു: പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ വിസമതിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍. പൂനെയില്‍ നിന്ന് ബെഗളൂരുവിലേക്കുള്ള വിമാനമാണ് വൈകിയത്. പൂനെയില്‍ നിന്ന് പുലര്‍ച്ചെ 12.45ന് പുറപ്പെടേണ്ടിയിരുന്നു ഈ വിമാനം.. 5.44ന് പുറപ്പെട്ട് 6.49നാണ് ബംഗളൂരുവില്‍ ഈ വിമാനം ലാന്‍ഡ് ചെയ്തത്. തന്റെ ജോലി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പൈലറ്റ് വിമാനം എടുക്കാത്തതാണ് വൈകിയതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
‘പൈലറ്റ് ജോലി സമയം അവസാനിച്ചെന്ന് പറഞ്ഞ് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൂനെ – ബംഗളൂരു ഇന്‍ഡിഗോ വിമാനം അഞ്ച് മണിക്കൂര്‍ വൈകി’ എന്ന അടിക്കുറിപ്പോടെ എക്‌സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യാത്രക്കാര്‍ കോക്പിറ്റിലേക്കുള്ള വാതിലിന് മുന്നില്‍ കൂടി നിന്ന് ബഹളം വയ്ക്കുന്നതും ഇവരെ സീറ്റില്‍ ഇരുത്താന്‍ ക്രൂ അംഗങ്ങള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
പൈലറ്റിനോട് ഇറങ്ങിവരാന്‍ യാത്രക്കാര്‍ പറയുമ്പോള്‍ അദ്ദേഹം കോക്പിറ്റിലേക്കുള്ള വാതില്‍ അടയ്ക്കുന്നു. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്, എന്തിനാണ് എല്ലാവരും പൈലറ്റിനെ കുറ്റം പറയുന്നത്. കമ്പനിയെയാണ് കുറ്റം പറയേണ്ടതെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയാണ് പ്രാധാനമെന്നും പൈലറ്റിന്റെയും ക്രൂവിന്റെയും ഡ്യൂട്ടി സമയം ശരിയായ രീതിയില്‍ കമ്പനി ക്രമീകരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
‘2024 സെപ്തംബര്‍ 24-ന് പൂനെയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന 6E 361 ഫ്‌ലൈറ്റ് ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വൈകി. കാലതാമസം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയും ചെയ്തു. അസൗകര്യം ഉണ്ടായെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു ‘,- ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post