കൊച്ചി : മൂന്ന് എഡിറ്റർമാർ ഇരുന്ന് ചർച്ച ചെയ്യുന്ന പരിപാടിയിൽ ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിക്കെതിരെ വ്യാജ ആരോപണവുമായി മീഡിയവൺ. വത്സൻ തില്ലങ്കേരി എഡിജിപിയുമായി കൂടികാഴ്ച്ച നടത്തിയെന്ന വാർത്തയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലായിരുന്നു മീഡിയവൺ എഡിറ്റർ അജിംസ് പച്ചക്കള്ളം പറഞ്ഞത്. വത്സൻ തില്ലങ്കേരി ഒരു ഗുണ്ടയായിരുന്നെന്നും അദ്ദേഹത്തിന്റെ കഥകൾ കേട്ട് താൻ പേടിച്ച് പോയെന്നും പറഞ്ഞതിനു ശേഷമായിരുന്നു അജിംസിന്റെ വക കള്ളക്കഥ.
തന്റെ കൂട്ടുകാരും ബന്ധുക്കളും മട്ടന്നൂരൊക്കെയുണ്ട്. അവർ പറഞ്ഞതനുസരിച്ച് വത്സൻ തില്ലങ്കേരി ഒരു ഗുണ്ടയാണ്. ജീപ്പ് ഡ്രൈവറായ ഷിഹാബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് വത്സൻ തില്ലങ്കേരിയാണെന്നും അജിംസ് ചർച്ചയിൽ പറയുന്നു. എന്നാൽ ജീപ്പ് ഡ്രൈവറായ ഷിഹാബ് മട്ടന്നൂരിൽ കൊല്ലപ്പെടുന്നത് സിപിഎമ്മിന്റെ ബോംബേറിലാണ്. ആർ.എസ്.എസ് പ്രവർത്തകനായ ചാവശ്ശേരി ഉത്തമൻ സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അതിന്റെ സംസ്കാരത്തിനു പോയി വന്ന ആർ.എസ്.എസ് പ്രവർത്തകർക്ക് നേരേ വീണ്ടും സിപിഎം ആക്രമണം ഉണ്ടായപ്പോഴാണ് ഷിഹാബ് കൊല്ലപ്പെടുന്നത്. അന്ന് ഷിഹാബിനൊപ്പം അമ്മുഅമ്മ എന്ന വയോധികയും സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവമാണ് മീഡിയ വൺ എഡിറ്റർ അജിംസ് വത്സൻ തില്ലങ്കേരിയുടെ മേൽ ചാർത്തുന്നത്.
അർദ്ധ സത്യങ്ങളും ജമാാത്തെ ഇസ്ലാമിയുടെ ഇസ്ലാമിസ്റ്റ് അജണ്ടകളും പ്രചരിപ്പിക്കുന്ന പരിപാടിയാണ് മീഡിയ വണ്ണിന്റെ ഔട്ട് ഓഫ് ഫോക്കസ് എന്ന ചർച്ച. അടുപ്പ് കൂട്ടി ചർച്ച എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇതിന്റെ വിളിപ്പേര്. ഇസ്ലാമിസ്റ്റ് ഐഡിയോളജിയേയും മതരാഷ്ട്രവാദത്തേയും പിന്തുണയ്ക്കുന്ന ചർച്ചക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളത്. അതിനിടയിലാണ് വത്സൻ തില്ലങ്കേരിക്കെതിരെ പച്ചക്കള്ളങ്ങളും ചർച്ചയിൽ നിരത്തിയത്. വയനാട് ദുരന്തത്തിനു ശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ആംബുലൻസുകൾ തടഞ്ഞപ്പോൾ ആ വിഷയം ചർച്ച ചെയ്യാനാണ് അപ്പോൾ അവിടെയുണ്ടായിരുന്ന എഡിജിപിയെ കണ്ടതെന്ന് വത്സൻ തില്ലങ്കേരി വ്യക്തമാക്കിയിരുന്നു. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ സംഘടന നേതാക്കൾ കാണുന്നത് സ്വാഭാവികമായിരിക്കെയാണ് വിവാദമുയർത്തി സിപിഐയും കോൺഗ്രസും മറ്റ് തീവ്ര ഇസ്ലാമിക സംഘടനകളും രംഗത്തെത്തിയത്.
Discussion about this post