ഡേറ്റിംഗ് ആപ്പിൽ തങ്ങളുടെ ഗുണഗണങ്ങൾ ആളുകൾ വർണ്ണിക്കുന്നത് ആദ്യത്തെ സ൦ഭവമൊന്നുമല്ല. എന്നാൽ ഏവരെയും ഞെട്ടിച്ച വിചിത്രമായ ഒരു ഹോബി വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു സ൦ര൦ഭകൻ. സൗദി അറേബ്യയില്‍ താന്‍ ആരാച്ചാറായി ജോലി ചെയ്തിട്ടുണ്ടെന്നാണ് യുഎസിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള സംരംഭകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് പറഞ്ഞ ഇയാള്‍ ആരാച്ചാറായി പ്രവര്‍ത്തിച്ചത് ഒരു ജോലിയേക്കാള്‍ ഉപരിയായി തനിക്ക് ‘ഹോബി’യായിരുന്നുവെന്നും വ്യക്തമാക്കി. ഡേറ്റിംഗ് ആപ്പിലെ സംരംഭകന്റെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
മിന്‍ഡി എന്ന പേരിലുള്ള പ്രൊഫൈലിലാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. പ്രൊഫൈലിലെ വ്യക്തിവിവരങ്ങള്‍ നല്‍കുന്ന വിഭാഗത്തില്‍ നിലവില്‍ താന്‍ ഒരു സംരംഭകനാണെന്നും മുമ്പ് സൗദി അറേബ്യയില്‍ ആരാച്ചാരായി ജോലി ചെയ്തിട്ടുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ഇക്കാര്യം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു. സിനിമകള്‍ കാണാനും പുറത്തുപോകാനും പാട്ടുകള്‍ കേള്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നതായും സംരംഭകന്‍ പറഞ്ഞു. കൂടാതെ തനിക്ക് ആറടിയിലേറെ ഉയരമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും ഇദ്ദേഹത്തിന്റെ പ്രൊഫൈൽ കണ്ട സ്ത്രീകളെല്ലാ൦ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
Discussion about this post