ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തിൽ പങ്കെടുക്കാനാണ് വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകുന്നത്. ഈ മാസം 15, 16 തീയതികലാണ് എസ് സി ഒ യോഗം നടക്കുക.
യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്താന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്താനിലേക്ക് പോകുക. 10 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനിലേക്ക് പോകുന്നത്.
2023 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താനൻ വിദേശകാര്യമന്ത്രി ബിലാവൽ ബൂട്ടോ എത്തിയിരുന്നു . കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഷാങ്ഹായ് യോഗത്തിൽ പാകിസ്താനെ ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വീഡിയോ ലിങ്ക് വഴി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.
ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് 2001-ൽ സ്ഥാപിതമായ ഒരു അന്തർ സർക്കാർ സ്ഥാപനമാണ് എസ്‌സിഒ. 2017 ൽ ഇത് ഇന്ത്യയെയും പാകിസ്താനെയും ഉൾപ്പെടുത്തി വികസിപ്പിച്ചു. 2023-ൽ ഇറാനെ ഒരു അംഗമായി ചേർക്കുകയും ചെയ്തു. മൊത്തം അംഗരാജ്യങ്ങളുടെ എണ്ണം ഒമ്പതായി. അംഗരാജ്യങ്ങൾക്കിടയിൽ സഹകരണവും സമാധാനവും വളർത്തുക എന്നതാണ് എസ്‌സിഒയുടെ ലക്ഷ്യം.
Discussion about this post