ചണ്ഡീഗഡ്: രാജ്യം കാത്തിരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 7 മണിയോടെ തുടങ്ങി. തുടർച്ചയായ മൂന്നാം വിജയത്തോടെ ഹാട്രിക്ക് പ്രതീക്ഷിക്കുന്ന ബി ജെ പി യും, ഒരു ദശകത്തിനു ശേഷം ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്ന കോൺഗ്രസ്സും തമ്മിലാണ് ഇത്തവണ മത്സരം നടക്കുന്നത്. അതെ സമയം ഇത്തവണ റെക്കോർഡ് ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് സമിതി ദായകരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 90 അംഗങ്ങളെ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കാൻ 2 കോടിയിലധികം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തുന്നത് . മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട്, ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എന്നീ പ്രമുഖർ ഉൾപ്പെടെ മത്സരിക്കുന്ന 1,027 സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ഭാവി ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും.
കഴിഞ്ഞ ദശകത്തിൽ ബി.ജെ.പി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ഊന്നിപ്പറയുകയും ഹരിയാന ബി.ജെ.പിയുടെ നേതൃത്വത്തിൽ “വികസിത സംസ്ഥാനം” ആയി മാറിയിരിക്കുകയും ചെയ്തുവെന്ന പ്രചാരണമാണ് ബി ജെ പി നടത്തുന്നത്. അതിനാൽ തന്നെ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ശുഭാപ്തി വിശ്വാസത്തിലാണ്.
മറുവശത്ത്, സ്ഥിരം ജാതി കാർഡും. സ്ത്രീകൾക്ക് മാസം തോറും ഒരു തുകയും അടക്കം ഖജനാവിനും സമൂഹത്തിനും നഷ്ടം വരുന്ന വാഗ്ദാനങ്ങളുമായി രാഹുൽ ഗാന്ധിയും കോൺഗ്രസ്സും രംഗത്തുണ്ട്.
101 സ്ത്രീകളും 464 സ്വതന്ത്രരും ഉൾപ്പെടെ 1,031 സ്ഥാനാർത്ഥികളാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
Discussion about this post