2012 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ കഹാനിയുടെ നിർമാണ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ സുജോയ് ഘോഷ്. കുറഞ്ഞ ബഡ്ജറ്റിൽ ചിത്രീകരിച്ച ചിത്രമാണിത്. ബഡ്ജറ്റ് കുറവായതിനാൽ വിദ്യാ ബാലൻ അടക്കമുള്ള താരങ്ങൾക്ക് വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്താൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൂപ്പർ താരമായ വിദ്യാ ബാലന് കാരവൻ പോലും നൽകാൻ സാധിച്ചില്ല. അതിനാൽ തന്നെ വസ്ത്രം മാറാനൊക്കെ നടി കൂറെ യധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. റോഡരികിൽ നിർത്തിയിട്ട് ഇന്നോവ കാറിൽ തുണി മറച്ചാണ് നടി വസ്ത്രം മാറിയതെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുറെ യധികം കഷ്ടപാടുകൾ സഹിച്ചാണ് വിദ്യാ ബാലൻ സിനിമ ചെയ്തത്. എന്നാൽ നടിക്ക് സിനിമയിൽ നിന്ന് ഒഴിഞ്ഞു പോവാമായിരുന്നു. എന്നാൽ നടി അത് ചെയ്തില്ല. എന്നാൽ ചെയ്തതോ നൽകിയ വാക്ക് പാലിച്ച് സിനിമ പൂർത്തിയാക്കുകയാരിന്നു. അമിതാഭ് , ഷാറൂഖ് എന്നിവരെ പോലെ പറഞ്ഞ വാക്കു പാലിക്കുന്ന ആളാണ് വിദ്യയെന്നും അദ്ദേഹം വ്യക്തമാക്കി.
എൺപത് കോടിയോളമാണ് സിനിമ വാരികൂട്ടിയത്. വിദ്യാ ബാലന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് ചിത്രമായിരുന്നു കഹാനി. ഗർഭിണിയായ സ്ത്രീ കാണാതായ ഭർത്താവിനെ തേടി നടക്കുന്നതും യാത്രയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടതകളുമാണ് സിനിമയുടെ ഇതിവൃത്തം.
Discussion about this post