തൃശൂർ; സംസ്ഥാനത്ത് അയലയുടെ വില കുത്തനെ ഇടിഞ്ഞതായി വിവരം. കേരളതീരത്ത് അയല സുലഭമായി ലഭിച്ച് തുടങ്ങിയതോടെയാണ് വില കുത്തനെ കുറഞ്ഞത്. 30 കിലോ വരുന്ന പെട്ടി അയലയ്ക്ക് പരമാവധി 900 രൂപയെ മാർക്കറ്റിലെത്തിച്ചാൽ മത്സ്യത്തൊഴിലാളികള്ക്ക് ലഭിക്കുന്നുള്ളൂ. കിലോയ്ക്ക് വെറും 30 രൂപയ്ക്കാണ് ഹാർബറുകളിലെത്തുന്നത്. ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും പെട്ടിക്ക് 700 രൂപയിലും താഴെയാണ് വിവ കിട്ടുന്നത്. ഇടത്തരം വലിപ്പമുള്ള അയിലയാണ് സുലഭമായി ലഭിക്കുന്നത്. കിലോയ്ക്ക് എട്ടോ അതിൽത്താഴെയോ എണ്ണം അയല ലഭിക്കുന്ന തരത്തിൽ വലുപ്പമുള്ള അയല ലഭിച്ച് തുടങ്ങിയാലേ ഇനി മത്സ്യത്തിന് വിലകൂടുകയുള്ളൂയെന്നാണ് കണക്കുകൂട്ടൽ.
അയലവില ഇടിഞ്ഞതോടെ ഇതടക്കമുള്ള ചെറുമീനുകൾ വ്യാവസായികആവശ്യത്തിനായി വൻ തോതിൽ കൊണ്ട് പോകാൻ തുടങ്ങി. പൊടിക്കാൻ നൽകുമ്പോൾ വലിയ തുക ലഭിക്കില്ലെങ്കിലും നിശ്ചിതവില ലഭിക്കുമെന്ന ഉറപ്പിലാണ് ഈ സാഹസം. കേരളത്തിന് പുറത്തുള്ള ഫാക്ടറികളിലേക്ക് തീറ്റ,വളം മീൻ ഓയിൽ ഉപയോഗിച്ചുള്ള ഔഷധങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാണ് ഇവ കൊണ്ട് പോകുന്നത്.
വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള മത്സ്യമാണ് അയല. അതുകൊണ്ട് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. രക്തത്തിലെ കൊളസ്‌ട്രോൾ തോതുകുറയ്ക്കാനും ഇത് സഹായിക്കും. സന്ധിവാതം പോലുള്ള രോഗങ്ങളുടെ വേദനകുറയ്ക്കാനും അയല കേമനാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അയലയിലെ വൈറ്റമിൻ ബി, ഒമേഗ 3 ഫാറ്റി ആസിഡുകൾ,ഡിഎച്ച്എ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് അയല. മസിലുകളുടെ വളർച്ചയ്ക്കും വിശപ്പുകുറച്ച് തടികുറയ്ക്കാനും അയല നല്ലത് തന്നെ. സെലീനിയം സമ്പുഷ്ടമാണ് അയല, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. വൈറ്റമിൻ ഇ ധാരാളം അടങ്ങിയതിനാൽ ചർമ്മത്തിനിം മുടിയ്ക്കും ഏറെ ഗുണകരം. ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിക്കാനും ചുളിവുകൾ അകറ്റാനും ഇത് സഹായിക്കും.
Discussion about this post