ബംഗാൾ : ബംഗാൾ സർക്കാരിന് 24 മണിക്കൂർ സമയം നൽകി സമരം അവസാനിപ്പിച്ച് ആർജി കാർ ആശുപത്രി ജൂനിയർ ഡോക്ടർമാർ. 24 മണിക്കൂറിനുള്ളിൽ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് നിങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു. ദുർഗാ പൂജ ഉത്സവ സമയത്തും ധർമ്മതല മെട്രോ ചാനൽ ഏരിയയിൽ ഡോക്ടർമാർ സമരം തുടരുമെന്നാണ് വിവരം .
നീതി ലഭ്യമാക്കുക, കഴിവുകേടും അഴിമതിയും കാരണം ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുക, എല്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കേന്ദ്രീകൃത റഫറൽ സംവിധാനം നടപ്പാക്കുക എന്നിവയാണ് ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ.
ആശുപത്രികളിൽ പോലീസ് സംരക്ഷണം വർദ്ധിപ്പിക്കുക, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഒഴിവുകൾ ഉടൻ നികത്തുക എന്നിവയാണ് അവരുടെ മറ്റ് ആവശ്യങ്ങൾ. സംസ്ഥാന തലത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച്, ഭീഷണി സിൻഡിക്കേറ്റുകളെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സമിതികളുടെ രൂപീകരണം. സ്റ്റുഡന്റ്സ് കൗൺസിലുകളിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും എല്ലാ മെഡിക്കൽ കോളേജുകളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ആർഡിഎ) അംഗീകരിക്കണമെന്നും ഡബ്ല്യുബിഎംസി (പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിൽ), ഡബ്ല്യുബിഎച്ച്ആർബി (പശ്ചിമ ബംഗാൾ ഹെൽത്ത് റിക്രൂട്ട്മെന്റ് ബോർഡ്) എന്നിവയിലെ അഴിമതി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post