ന്യൂഡൽഹി: അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുവെന്ന മുന്നറിയിപ്പുമായി നാസ. ഇന്ന് വൈകീട്ടോടെ ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്ക് അരികിലായി എത്തുമെന്നാണ് നാസ വ്യക്തമാക്കുന്നത്. വിമാനത്തിന്റെയും വീടിന്റെയും വലിപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളാണ് ഭൂമിയിക്ക് അരികിലേക്ക് വരുന്നത്.
ആർജെ 32, എസ്എൽ3, എസ്‌സെഡ്1, ജിഎം1, എസ്‌വൈ 5 എന്നീ ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് അരികിലായി എത്തുക. എസ്‌വൈ 5 ഛിന്നഗ്രഹത്തിന് 28 അടിയാണ് വലിപ്പം. ഭൂമിയിൽ നിന്നും 1,020,000 കിലോ മീറ്റർ അടുത്തായി എത്തും. ആർജെ 32 ഛിന്നഗ്രഹത്തിന് 130 അടി ഉയരമാണ് ഉള്ളത്. ഇത് ഭൂമിയിൽ നിന്നും 1,820,000 കിലോ മീറ്റർ അടുത്തു കൂടി കടന്നു പോകുമെന്ന് ഗവേഷകർ പറഞ്ഞു.
61 അടിയാണ് എസ്എൽ3 ഛിന്നഗ്രഹത്തിന്റെ വലിപ്പം. ഭൂമിയ്ക്ക് 1,940,000 കിലോ മീറ്റർ അകലെയായി ഇത് കടന്നുപോകുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. 110 അടി വലിപ്പമുള്ള എസ്‌സെഡ്1 ഛിന്നഗ്രഹം ഭൂമിയിൽ നിന്നും 2,620,000 കിലോ മീറ്റർ അകലെയായി എത്തും. ഏറ്റവും വലിപ്പം കുറവുള്ള ജിഎം1 ഛിന്നഗ്രഹം ഭൂമിയിൽ നിന്നും 3,670,000 കിലോ മീറ്റർ അകലെ കൂടെ കടന്നു പോകും. 32 അടിയാണ് ഈ ഛിന്നഗ്രഹങ്ങളുടെ വലിപ്പം.
നിലവിൽ ഈ ഛിന്നഗ്രഹങ്ങൾ ഒന്നും ഭൂമിയിൽ പതിയ്ക്കില്ലെന്നാണ് നിഗമനം. എന്തിരുന്നാലും ഇവയുടെ സഞ്ചാരത്തിൽ എന്തെങ്കിലും വ്യതിയാനം സംഭവിച്ചാൽ അത് വലിയ അപകടം സൃഷ്ടിക്കാം. അതുകൊണ്ട് തന്നെ ഈ ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Discussion about this post