ചെന്നൈ; മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത നടിയാണ് ഐശ്വര്യഭാസ്‌കർ. നരസിംഹം,പ്രജ തുടങ്ങിയ സിനിമകളിൽ മോഹൻലാലിന്റെ നായികയായി തിളങ്ങിയ താരം, മമ്മൂട്ടിയടക്കമുള്ള വൻ താരങ്ങളുടെയും കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും നരസിംഹത്തിലെ നായിക കഥാപാത്രത്തിലൂടെയാണ് അവരെ ആളുകൾ അധികവും ഓർക്കുന്നത്. മോഹനലാലിനൊപ്പം അഭിനയിച്ചതിൻ്റെ ഓർമ്മകളും താരം മുൻപ് പങ്കുവച്ചിരുന്നു.’മോഹന്‍ലാലിനെ കണ്ടാല്‍ത്തന്നെ റൊമാന്‍സ് വരും. റൊമാന്‍സ് വരാത്ത ആള്‍ക്കും അതുവരും. ബെസ്റ്റ് കോസ്റ്റാറെന്ന് പറഞ്ഞാല്‍ അത് മോഹന്‍ലാലാണ്. ബട്ടര്‍ഫ്ളൈസ്, നരസിംഹം, അതുകഴിഞ്ഞ് പ്രജ ഈ മൂന്ന് സിനിമകളാണ് ഞങ്ങളൊന്നിച്ച് ചെയ്തത്. നരസിംഹം എന്റെ കരിയറിലെ തന്നെ ഏറ്റവും സൂപ്പര്‍ഹിറ്റായ ചിത്രമാണ്. ഈ സിനിമ എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു പ്രിവ്യൂ കണ്ടപ്പോള്‍ തോന്നിയത്.’ എന്നായിരുന്നു താരത്തിൻ്റെ വാക്കുകൾ
സിനിമയിൽ നായികയായി തിളങ്ങിയ താരം പാരിജാതം എന്ന സീരിയയിലെ ആന്റിയമ്മയായി എത്തിയപ്പോഴും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തുടർന്ന് ചെമ്പരത്തി എന്ന സീരിയയിലും താരം ശ്രദ്ധേയവേഷം ചെയ്തു.
പഴയകാല നടി ലക്ഷ്മിയുടെ ആദ്യ ഭർത്താവ് ഭാസ്‌കരനിൽ പിറന്ന മകളാണ് ഐശ്വര്യ ഭാസ്‌കരൻ. ശാന്ത മീന എന്നായിരുന്നു ഇവരുടെ ആദ്യപേര്. ഒളിയമ്പുകൾ എന്ന ചിത്രത്തിലൂടെ 1991 ലാണ് ഐശ്വര്യ മലയാളസിനിമാജീവിതം ആരംഭിച്ചത്. താരത്തിന്റെ വ്യക്തിജീവിതം ഏറെ പ്രതിസന്ധി നേരിട്ടതായിരുന്നു. 1994 ൽ കരിയറിൽ കത്തിനിൽക്കുന്ന സമയത്ത്, തൻവീർ അഹമ്മദ് എന്നയാളുമായി ഐശ്വര്യ പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പ്രണയവിവാഹം ചെയ്‌തെങ്കിലും അധികം വൈകാതെ അത് പരാജയത്തിലവസാനിച്ചു. വിവാഹത്തിന് വേണ്ടി ഐശ്വര്യ ഇസ്ലാം മതവും സ്വീകരിച്ചിരുന്നു. വിവാഹജീവിതം തകർന്നതോടെ ഐശ്വര്യ ലഹരിയ്ക്ക് അടിമയായി. മാനസികമായി തകർന്ന താരത്തെ റിഹാബിലിറ്റേഷനിലൂടെയാണ് മയക്കുമരുന്ന് അടിമത്വത്തിൽ നിന്ന് പുറത്ത് കടന്നത്.
ലഹരിയുടെ പിടിയിൽ നിന്ന് പുറത്തുവന്ന താരം കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടുകയും എൻഐഐടിയിലെ വിദ്യാഭ്യാസത്തിന് ശേഷം സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയും ചെയ്തു. തുടർന്ന് തന്റെ സുഹൃത്തും നടിയുമായ രേവതിയുടെ പിന്തുണയിലൂടെ ടെലിവിഷനിലൂടെ അവർ അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തി. തൻവീർ അഹമ്മദുമായുള്ള ബന്ധത്തിൽ അനൈന എന്ന മകളുണ്ട് ഐശ്വര്യയ്ക്ക്.
Discussion about this post