മുഗൾ ആധിപത്യത്തെ ശക്തമായി ചെറുത്ത വനിതാരത്‌നങ്ങളിൽ പ്രധാനിയാണ് റാണി ദുർഗാവതി. മാതൃരാജ്യത്തെയും ആത്മാഭിമാനത്തെയും സംരക്ഷിക്കാനായി സ്വജീവൻ ത്യാഗം ചെയ്ത ദുർഗാവതിയുടെ ധീര- വീര കഥകൾ ഇന്നും ഉത്തർപ്രദേശിന്റെ മുക്കിലും മൂലയിലും പാടി നടക്കാറുണ്ട്. ശത്രുക്കൾക്ക് ശരവും, കുന്തവും, വാളും ആയിരുന്നു ദുർഗാവതി.
1524 ജൂൺ 24 ന് ദുർഗാഷ്ടമി ദിനത്തിൽ ആയിരുന്നു ദുർഗാവതിയുടെ ജനനം. ഗോണ്ട് രാജവംശത്തിന്റെ ഭാഗം ആയിരുന്നു. രാജാവ് കീർത്തിസിംഗ് ചന്ദേലിന്റെ മകളായാണ് ദുർഗാവതിയുടെ ജനനം. ഗോണ്ട രാജവംശത്തിന്റെ നാല് രാജ്യങ്ങളിൽ ഗർഹ് മണ്ഡലയുടെ അവകാശി കൂടിയായിരുന്നു ദുർഗാവതി. കുഞ്ഞായിരിക്കെ തന്നെ യുദ്ധ മുറകൾ പച്ചവെള്ളം പോലെ സ്വായത്തമാക്കി. അതീവ ബുദ്ധിമതിയായിരുന്നു ദുർഗാവതി. ഈ ബുദ്ധിയ്ക്കും സാമർത്ഥ്യത്തിനും മുൻപിൽ മുകൾ ഭരണാധികാരിയായ അക്ബറിന് പോലും അടിയറവ് പറയേണ്ടിവന്നു.
ഗോണ്ട്‌വാന രാജാവ് ദളപതിനെ ആയിരുന്നു ദുർാഗവതി വിവാഹം ചെയ്തത്. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഈ ദാമ്പത്യം അവസാനിക്കുകയായിരുന്നു. മകന് അഞ്ച് വയസ്സുള്ളപ്പോൾ ദളപത് ശത്രുക്കളുടെ ആക്രമണത്തിൽ വീരചരമമടഞ്ഞു. ഭർത്താവിന്റെ അഭാവത്തിൽ രാജ്യത്തിന്റെ പരമാധികാരം ദുർഗവതി ഏറ്റെടുത്തു.
നല്ല രീതിയിൽ ഭരണം തുടരുന്നതിനിടെ ആയിരുന്നു 1562 ൽ അക്ബർ ഗോണ്ട്‌വാന രാജ്യം ആക്രമിക്കാൻ എത്തിയത്. മാൽവ പിടിച്ചടക്കിയതിന് പിന്നാലെയായിരുന്നു വരവ്. ഇരച്ചെത്തിയ മുഗൾ സൈന്യത്തിന്റെ തെല്ലും ഭയമില്ലാതെ ദുർഗാവതി നേരിട്ടു. ദുർഗാവതിയുടെ വാളിന് മുൻപിൽ പിടിച്ച് നിൽക്കാനാകാതെ അക്ബറും സംഘവും തോറ്റുമടങ്ങി. എന്നാൽ പകയിൽ നീറിയ അക്ബർ 1564 ൽ വീണ്ടും ഗോണ്ട്‌വാന സാമ്രാജ്യം ആക്രമിച്ചു.
അക്ബറിന്റെ പടയാളികൾ ആയിരുന്നു ആദ്യം എത്തിയത്. ഇവരെ തുരത്തിയോടിച്ചെങ്കിലും ആക്രമണത്തിൽ ദുർഗാവതിയ്ക്ക് സാരമായി പരിക്കേറ്റു. ഇതിന് പിന്നാലെ കൂടുതൽ പടയാളികളുമായി എത്തിയ അക്ബർ ദുർഗാവതിയുടെ കോട്ട വളഞ്ഞു. പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ ദുർഗാവതി തന്റെ പടയാളികൾ ഓരാളോട് തന്നെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ റാണിയോടുള്ള സ്‌നേഹ കാരണം ആരും ഈ ദൗത്യം ഏറ്റെടുത്തില്ല. ഇതോടെ സ്വന്തം ഉടവാൾ നെഞ്ചിലേക്ക് കുത്തിയിറക്കി വീരചരമം പ്രാപിക്കുകയായിരുന്നു.
Discussion about this post