തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ി ചെയ്യുന്ന സഹായം പരസ്യമാക്കരുതെന്ന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുപരിപാടികളിലും പരസ്യമായും സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
കുട്ടികളുടെ സ്വകാര്യത ആത്മാഭിമാനം ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരത്തിലെ ഉത്തരവ് പുറപ്പെടിവിച്ചത്. സഹായത്തിന്റെ പേരില്‍ കുട്ടികളെ രണ്ടാംകിട പൗരന്മാര്‍ ആക്കരുതെന്നുമാണ് ഉത്തരവില്‍ പറയുന്നത്. വിഷയത്തില്‍ വേണ്ട ഇടപെടല്‍ നടത്തുന്നതിനായി ഡിഇഒമാരെയും ഹെഡ്മാസ്റ്റര്‍മാരെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്.
മുന്‍പ്, ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. സഹായം പരസ്യമായി സ്വീകരിച്ചതിന്റെ പേരില്‍ ഒരു കുട്ടിയും മാനസികമായ പ്രയാസം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു നിര്‍ദേശം.
ഇത്തരത്തിലുള്ള കുട്ടികളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതു ശ്രദ്ധയില്‍പെട്ടിരുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ അന്ന് ചൂണ്ടികാട്ടിയിരുന്നു.
Discussion about this post