ന്യൂഡൽഹി: സിനിമാ കൊറിയോഗ്രാഫർ ഷെയ്ഖ് ജാനി ബാഷയെന്ന ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കി. പോക്‌സോ കേസിൽ അറസ്റ്റിലായതിന് പിന്നാലെ പുരസ്‌കാരം റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ ചലച്ചിത്ര പുരസ്‌കാര സിമിതി അറിയിപ്പും പുറപ്പെടുവിച്ചു. 2022 ലെ മികച്ച കൊറിയോഗ്രാഫർക്കുള്ള ദേശീയ പുരസ്‌കാരം ജാനി മാസ്റ്റർക്ക് ലഭിച്ചത്.
ജാനി മാസ്റ്ററിന് മേൽ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും അതിനാൽ ദേശീയ പുരസ്‌കാരം റദ്ദാക്കുകയാണെന്നും ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കാനിരിക്കുന്ന പരിപാടിയിലേക്ക് അദ്ദേഹത്തിന് ക്ഷണം നൽകിയിരുന്നു. ഈ ക്ഷണവും പിൻവലിക്കുകയാണ് എന്നും ചലച്ചിത്ര സമിതി പുറത്തിറക്കിയ പ്രസ്തവാനയിൽ വ്യക്തമാക്കുന്നു.
ധനുഷും നിത്യ മേനോനും ഒന്നിച്ചഭിനയിച്ച ചിരുച്ചിത്രമ്പലം എന്നീ സിനിമയുടെ കൊറിയോഗ്രഫിക്കാണ് ജാനി മാസ്റ്റർക്ക് പുരസ്‌കാരം ലഭിച്ചത്. ജൂലൈയിൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. എന്നാൽ പുരസ്‌കാരം വാങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ജാനി മാസ്റ്റർക്കെതിരെ പീഡനാരോപണം ഉയരുകയായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ഇതി്‌ന് പിന്നാലെ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് ജാനി മാസ്റ്റർ ജാമ്യാപേക്ഷ നൽകി. ഇത് പരിഗണിച്ച കോടതി ജാമ്യം നൽകുകയും ചെയ്തു. എന്നാൽ പുരസ്‌കാരം റദ്ദാക്കിയ സാഹചര്യത്തിൽ ജാമ്യവും റദ്ദാക്കാനാണ് സാദ്ധ്യത.
Discussion about this post