വാഷിംഗ്ടൺ: അന്തരിച്ച ബഹിരാകാശ സഞ്ചാരി എഡ്ഗർ മിച്ചലിന്റെ റോളക്‌സ് വാച്ച് വിൽപ്പനയ്ക്ക്. ജിഎംടി മാസ്റ്റർ പെപ്‌സി മോഡൽ വാച്ചാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ചന്ദ്രനിൽ പോകുമ്പോൾ അദ്ദേഹം ഈ വാച്ച് ധരിച്ചിരുന്നു.
ലേലത്തിൽ വച്ചിരിക്കുന്ന് വാച്ച് സ്വന്തമാക്കാൻ എല്ലാവർക്കും അവസരമുണ്ട്. ഈ മാസം 24 നാണ് വാച്ചിന്റെ ലേലം നടക്കുക. ഏകദേശം 4, 00,000 ഡോളറാണ് വാച്ചിന്റെ അടിസ്ഥാന വില. ഈ വില നൽകാൻ തയ്യാറാകുന്നവർക്ക് വാച്ച് നൽകും. കൂടുതൽ പേർ വില നൽകാൻ തയ്യാറായാൽ അധിക തുക ലേലം വിളിച്ച് നൽകുന്നയാൾക്ക് വാച്ച് ലഭിക്കും.
ചന്ദ്രനിൽ നടന്ന ആറാമത്തെ വ്യക്തിയാണ് എഡ്ഗർ. 1971 ൽ അപ്പോളോ 14 മിഷന്റെ ഭാഗമായിട്ടാണ് എഡ്ഗർ ചന്ദ്രനിൽ എത്തിയത്. പ്രശസ്ത ബഹിരാകാശ യാത്രികനായ അലൻ ഷെപ്പേഡും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഒമേഗ സ്പീഡ്മാസ്റ്റർ പ്രൊഫഷണൽ വാച്ചുകൾ ആയിരുന്നു ഇവർക്കായി നൽകിയിരുന്നത്. എന്നാൽ ഇതിനൊപ്പം എഡ്ഗർ തന്റെ പ്രിയപ്പെട്ട വാച്ചും കൊണ്ടുപോകുകയായിരുന്നു. നീലയും ചുവപ്പും നിറമാണ് എഡ്ഗർ കൊണ്ടുപോയ വാച്ചിന് ഉള്ളത്.ഇ തേ തുടർന്നാണ് പെപ്‌സി വാച്ച് എന്ന് ഈ മോഡലിന് പേര് വന്നത്.
Discussion about this post