ന്യൂഡൽഹി : ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോള പദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന . ലോകജനതയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങൾ ഡെങ്കി ഭീഷണിയിലാണ്. ഇതേ തുടർന്നാണ് ആഗോള പദ്ധതി വേണമെന്ന് നിർദേശിച്ചിരിക്കുന്നത്.
2023ൽ ലോകത്ത് 65 ലക്ഷം പേർക്കായിരുന്നു ഡെങ്കി ബാധിച്ചിരുന്നത്. എന്നാൽ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി. രാജ്യത്ത് ഡെങ്കു ഭീഷണിയുള്ള സംസ്ഥാനമാണ് കേരളം. വേനൽ , മഴ എന്നിവ വ്യത്യാസമില്ലാതെ വരുന്നതാണ് രോഗം വ്യാപിക്കാൻ കാരണമായി വരുന്നത്.
ഈ വർഷം ഇതുവരെ 17,246 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. 60 ഡെങ്കിപ്പനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇപ്പോൾ ഡെങ്കിപ്പനിയിൽ 95 ശതാമാനവും ആളുകളും ഗുരുതരാവസ്ഥയിൽ എത്തിപ്പെട്ടിട്ടില്ല. എന്നാൽ മിക്കവരിലും നിസാരമായ ലക്ഷണങ്ങൾ കാണിച്ച് പോവും. ഡെങ്കി വൈറസ് പല രീതിയിലുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പിൽപ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസിൽപ്പെട്ട ഡെങ്കി വൈറസ് ബാധിച്ചാൽ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും.
Discussion about this post