വാഷിംഗ്ടണ്‍: ദീര്‍ഘായുസ്സ് ലഭിക്കാന്‍ ആഗ്രഹിക്കാത്തവരില്ലെന്ന് തന്നെ പറയാം. അടുത്തിടെ രാജ്യങ്ങള്‍ പോലും മനുഷ്യന്റെ ആയുസ്സ് വര്‍ധിപ്പിക്കാനുള്ള കണ്ടുപിടുത്തങ്ങളുടെ പിന്നാലെയായിരുന്നു. ഇപ്പോഴിതാ 150 വര്‍ഷത്തിലധികം ആയുസ് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി രംഗത്തുവന്നിരിക്കുകയാണ് അമേരിക്കന്‍ ദമ്പതികള്‍. മിഡ്വെസ്റ്റില്‍ നിന്നുള്ള കായ്ല ബാര്‍ണെസ് ലെന്റിസ് (33), ഭര്‍ത്താവ് വാരെന്‍ ലെന്റിസ് (36) എന്നിവരാണ് 150 വര്‍ഷം ജീവിക്കുക എന്ന ലക്ഷ്യത്തോടെ ‘ബയോഹാക്കിംഗ്’ എന്ന രീതി അവലംബിക്കുന്നത്.
ക്‌ളീവ് ലാന്റില്‍ വെല്‍നസ് സെന്റര്‍ നടത്തുകയാണ് കായ്ല. ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സിയിലെ ചീഫ് റവന്യൂ ഓഫീസറാണ് വാരെന്‍. ആരോഗ്യവും ശരീരസുഖവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ തങ്ങളുടെ ദിനചര്യകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതികള്‍ അമേരിക്കയുടെ ശരാശരി ആയുസായ 76 വര്‍ഷത്തില്‍ നിന്ന് 150 വയസുവരെ ജീവിക്കാന്‍ തങ്ങളെ സഹായിക്കുമെന്നാണ് ഇവരുടെ വാദം.
പള്‍സ്ഡ് ഇലക്ട്രോമാഗ്‌നറ്റിക് ഫീല്‍ഡ് തെറാപ്പിയോടെയാണ് ഇരുവരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഇതിനായി വീട്ടില്‍ തന്നെ ഒരു ക്‌ളിനിക്കല്‍ ഉപകരണം ഉപയോഗിക്കും. ശേഷം ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കാന്‍ പാകത്തിന് വര്‍ക്ക് ഔട്ടും പ്രഭാത നടത്തവും.
ദിവസം മുഴുവന്‍ വിവിധ തരത്തിലെ ആരോഗ്യ സാങ്കേതിക സംവിധാനങ്ങള്‍ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. കോശങ്ങളുടെ റിപ്പയിംഗിന് സഹായിക്കുന്ന ഹൈപ്പര്‍ബാരിക് ഓക്സിജന്‍ ചേമ്പര്‍, നാനോ വിഐ എന്നിവയാണ് ഇതില്‍ ചിലത്. ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം കോള്‍ഡ് പ്‌ളഞ്ചസ് ചെയ്യാറുമുണ്ട്. തികച്ചും ഓര്‍ഗാനിക് ഭക്ഷണമാണ് ഉപയോഗിക്കുന്നത്. സൂര്യാസ്തമയം അടുക്കുമ്പോള്‍ സ്റ്റീം ബാത്ത് ചെയ്യും. രാത്രികാലത്ത് വീടിനുള്ളില്‍ ചുവന്ന ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. ഒന്‍പത് മണിക്ക് കൃത്യമായി ഉറങ്ങും.
Discussion about this post