നിനക്ക് വല്യ പ്രായം ഒന്നും ആയിട്ടില്ല. ഈ ക്രീം ഒന്നും തേയ്ക്കണ്ട ഇങ്ങനെയാണ് പണ്ട് മുതൽ കുട്ടികളോട് മുതിർന്നവർ പറയുന്നത്. എന്നാൽ മുതിർന്നവരുടെ പോലെ തന്നെ കുട്ടികളുടെയും ചർമ്മാരോഗ്യത്തിന് പ്രാധാന്യം ഉണ്ട്. കുട്ടികൾ ചർമ്മ സംരക്ഷണം ഏതു പ്രായം മുതൽ ആരംഭിക്കാം എന്ന് അറിയാമോ… ?
12 വയസ്സിന് താഴെയുള്ള കുട്ടികൾ വളരെ ശക്തമായ ആക്റ്റീവുകൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സാലിസിലിക് ആസിഡ് പോലെയുള്ളവ നേർപ്പിച്ച അവസ്ഥയിൽ അതും മാതാപിതാക്കളുടെ മാർഗനിർദേശത്തോടെ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ആരോഗ്യ വിദ്ഗധർ പറയുന്നത്. റെറ്റിനോയിഡുകൾ പൂർണ്ണമായും ഒഴിവാക്കുക.
കുട്ടികളുടെ ചർമ്മം വളരെ സെൻസിക്റ്റിവ് ആയിരിക്കും. അതുകൊണ്ട് തന്നെ കെമിക്കൽസ് ചേർന്ന് ക്രീം ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. അതുകൊണ്ട് തന്നെ കൃത്രിമ മണം ചേർക്കാത്ത കട്ടി കുറഞ്ഞ ക്ലെൻസറുകൾ രാവിലെയും രാത്രിയിലും ഉപയോഗിക്കാം. വരണ്ട ചർമ്മമാണെങ്കിൽ കട്ടി കുറഞ്ഞ മോയിശ്ചറൈസർ, അതും മണമില്ലാത്തവ ഉപയോഗിക്കാം. അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ചർമ്മം സംരക്ഷിക്കുന്നതിന് ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള സൺ്‌സ്‌ക്രീൻ ഉപയോഗിക്കാവുന്നതാണ് നല്ലത് എന്ന് ഡോക്ടർമാർ പറയുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം തന്നെയാണ് ആരോഗ്യകരമായ ചർമ്മം ഉണ്ടാവൻ അത്യുത്തമം. മതിയായ ജലാംശം കൂടിയാണ് ചർമ്മത്തെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങൾ. ചർമ്മ പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ്.
Discussion about this post