ബോളിവുഡ് സിനിമയിലെ ക്ലീഷേ പ്രവണതയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. സ്റ്റീരിയോടൈപ്പ് തരത്തിലുള്ള ഹിന്ദി സിനിമയിലെ നായകന്മാര്‍ തനിക്ക് ബോറടിച്ചുവെന്നാണ്് അദ്ദേഹം അഭിപ്രായപ്പെടുന്നത്. നായകന്മാര്‍ ഒരു ആള്‍ക്കൂട്ടത്തെ പോലും ഒറ്റയ്ക്ക് തല്ലും. ഇത് കണ്ടുനില്‍ക്കുന്ന നായികയ്ക്ക് അയാളോട് പ്രണയം തോന്നും. ഇത്തരത്തിലുള്ള സിനിമകള്‍ തന്നെ ആകര്‍ഷിക്കുന്നില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
‘ദ മജ്ലിസ് ഷോ’ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത് . നായകന്‍ കാണാന്‍ സുന്ദരനാണെന്ന ഒറ്റകാരണം കൊണ്ടാണ് നായികയ്ക്ക് നായകനോട് പ്രണയമുണ്ടാകുന്നത്. ഈ ഒരു ഗുണം മാത്രമാണ് അവള്‍ കാണുന്നത്. ഇതല്ലെങ്കില്‍, പത്തോ ഇരുപതോ വരുന്ന ഗുണ്ടകളില്‍ നിന്ന് നായകന്‍, നായികയെ രക്ഷിക്കുന്നു. ഇത് കാണുന്ന നായികയ്ക്ക് അയാളോട് അടുപ്പം തോന്നുന്നു. എന്ത് മെസ്സേജാണ് ഇവര്‍ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
25 പേരെയൊക്കെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന ഒരാളോട് പെണ്‍കുട്ടിക്ക് ഇഷ്ടം തോന്നുന്നതിന്റെ കാര്യം എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആളുകളെ തല്ലി ചതച്ചതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ഒരാളോട് മതിപ്പ് തോന്നുമോ? എനിക്ക് വളരെ വിചിത്രമായി തോന്നിയിട്ടുള്ള കാര്യമാണത്. സങ്കീര്‍ണതകള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഇത്തരം റോളുകള്‍ വളരെ ആസ്വദിച്ച് ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ട്.
അല്‍പ്പം ഗ്രേ ഷേഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും താത്പര്യമുണ്ട്. ഇത്തരം കഥാപാത്രങ്ങളില്‍ പോലും ഒരു വ്യക്തിത്വം കാണാന്‍ കഴിയും. അയാളില്‍ പോരായ്മകള്‍ ഉണ്ടായേക്കും. അതുപോലെ ഗുണങ്ങളുമുണ്ട്. നല്ലവനായ കഥാപാത്രത്തിന്റെ റോള്‍ എന്നെ ആകര്‍ഷിക്കാറില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post