ചെറുപ്പത്തിൽ ബാലരമയും ബാലഭൂമിയുമെല്ലാം വായിക്കാത്തവരായി ഇണ്ടാകില്ല. എന്തിന് ചെറുപ്പത്തിൽ വലുതായിട്ടും ഇത്തരം ബുക്കുകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാകും നമ്മളിൽ പലരും. ഈ ബുക്കുകളിലെ കഥകൾ വായിക്കുന്നതോടൊപ്പം അതിലെ പസിലുകൾ ചെയ്യാനും നമുക്കൊക്കെ ഇഷ്ടമാണ്. ഇവയിൽ നമ്മളെയെപ്പോഴും കുഴപ്പിക്കാറുള്ള ഒരു പസിലാണ് രണ്ട് ചിത്രങ്ങളിലെ വ്യത്യാസങ്ങൾ കണ്ടുപിടിക്കുക എന്നത്.
അത്തരത്തിലൊരു ടാസ്‌ക് ആണ് ഇന്ന് നിങ്ങൾക്ക് മുമ്പിൽ. വാഷിംഗ് മെഷീനീലേക്ക് തുണികൾ ഇടുന്ന ഒരു പെൺകുട്ടിയുടെ രണ്ട് ചിത്രങ്ങളാണ് നിങ്ങൾക്കായി നൽകിയിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ മൂന്ന് വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസങ്ങൾ 20 സെക്കന്റിനുള്ളിൽ കണ്ടുപിടിക്കുകയെന്നതാണ് നിങ്ങളുടെ ടാസ്‌ക്.
Discussion about this post