ചണ്ഡീഗഡ് : ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സഞ്ജീവ് അറോറയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പിഎംഎൽഎ) കീഴിൽ പഞ്ചാബിലെ ജലന്ധർ ജില്ലയിലെ അറോറയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയതായും വൃത്തങ്ങൾ അറിയിച്ചു.
പഞ്ചാബിലെ കോൺഗ്രസ് ഭരണകാലത്താണ് ഒരു സ്വകാര്യ ബിസിനസ്സ് ഉടമയായ അറോറയ്ക്ക് വ്യവസായ പ്ലോട്ട് അനുവദിച്ചതെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. പേൾ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് വ്യവസായി വികാസ് പാസിയുടെ സ്ഥാപനങ്ങളിലും ശനിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. പഞ്ചാബിലെ 17 വ്യത്യസ്ത സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
Discussion about this post