നടി നയന്‍താര ഷൂട്ടിംഗ് ലൊക്കേഷനില്‍ കുട്ടികള്‍ക്കായി ആയമാരെ കൊണ്ടുവരുന്നതിന്റെ ചിലവും നിര്‍മാതാക്കള്‍ക്കെന്ന് വിമര്‍ശനം. നയന്‍താരയെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന യുട്യൂബര്‍ അന്തനനാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നയന്‍താര ഷൂട്ടിങ് ലൊക്കേഷനില്‍ കുട്ടികള്‍ക്ക് വേണ്ടി ആയമാരെ കൊണ്ടുവരാറുണ്ടെന്നും അതിന്റെ ചെലവ് നിര്‍മാതാക്കളാണ് വഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടികള്‍ക്ക് വേണ്ടി രണ്ട് ആയമാരുമായാണ് നടി ഷൂട്ടിങ് ലൊക്കേഷനില്‍ എത്തുന്നത്്. നിര്‍മാതാക്കള്‍ അവര്‍ക്ക് വേണ്ടി ചെലവ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. ഇതില്‍ അവിടെ എന്ത് ന്യായീകരണമാണുള്ളത്? കുട്ടികള്‍ക്കായി ആയമാരെ കൊണ്ടുവരുന്നുണ്ടെങ്കില്‍ അവരുടെ ചെലവ് വഹിക്കേണ്ടത് നടിയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ നിര്‍മാതാവിന്റേതല്ല.- അന്തനന്‍ പറഞ്ഞു
നയന്‍താര അവരുടെ സ്വന്തം വിവാഹം വലിയ തുകയ്ക്ക് നെറ്റ്ഫ്ളിക്സിന് വിറ്റു. എല്ലാത്തിനേയും അവര്‍ ബിസിനസ്സാക്കി മാറ്റുകയാണ്. കരിയറില്‍ നല്ല വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് റിവേഴ്സ് ഗിയറിലാണ് പോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും നയന്‍താരയ്ക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളയാളാണ് അന്തനന്‍. ഒരു സിനിമയ്ക്ക് 12 കോടി പ്രതിഫലം വാങ്ങാറുണ്ടെന്നും ഇത്രയും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതെന്തിനാണെന്നും ഇദ്ദേഹം ചോദ്യമുന്നയിച്ചിരുന്നു.
Discussion about this post