കൊല്ലം : പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ ഡാലി സ്വദേശിയായ സജീവാണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചത് .
പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അഞ്ചൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പെൺകുട്ടിയുമായി പ്രതി സജീവ് വർഷങ്ങളായി അടുപ്പത്തിലായിരുന്നു. പ്രണയം നടിച്ച് പതിനാറു വയസുകാരിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ഇതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
Discussion about this post