ഛണ്ഡീഗഡ്: ഹരിയാന തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ആകാതെ കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്. വോട്ടൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പിന്നിലാണ് വിനേഷ് ഫോഗട്ടിന്റെ സ്ഥാനം. അതേസമയം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി വമ്പിച്ച മുന്നേറ്റം ആണ് നടത്തുന്നത്.
ജുലാന നിയമസഭാ മണ്ഡലത്തിലാണ് വിനേഷ് ഫോഗോട്ട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറിൽ ശക്തമായ ഭൂരിപക്ഷം ആയിരുന്നു വിനേഷിന് ഉണ്ടായിരുന്നത്. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ ഇത് മാറി മറിയുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിയോട് മൂവായിരം വോട്ടുകൾക്ക് പിന്നിലാണ് വിനേഷ് എന്നാണ് വ്യക്തമാകുന്നത്. വിനേഷിന്റെ കന്നി തിരഞ്ഞെടുപ്പ് ആണ് ഇത്.
യോഗേഷ് കുമാർ ബായിറംഗിയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. 26,670 വോട്ടുകളാണ് അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ആറ് ബൂത്തുകളിലെ വോട്ടുകളാണ് ഇതുവരെ മണ്ഡലത്തിൽ എണ്ണിക്കഴിഞ്ഞിട്ടുള്ളത്.
അതേസമയം ഹരിയാനയിൽ ബിജെപിയ്ക്ക് മൂന്നാം ഊഴം ലഭിക്കുമെന്നാണ് ഇതുവരെയുള്ള ഫലങ്ങൾ വ്യക്തമാക്കുന്നത്. 90 സീറ്റുകൾ ഉള്ള സംസ്ഥാനത്ത് 49 സീറ്റുകളിൽ ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്.
Discussion about this post