ഇപ്പോൾ എല്ലാവരും തിരക്കിലാണ്. ഒന്നിനും സമയം ഇല്ല. അതുകൊണ്ട് തന്നെ ജീവിത ശൈലി എല്ലാം താളം തെറ്റിയാണ് നടക്കുന്നത്. അതിൽഎടുത്ത് പറയേണ്ടത് ഭക്ഷണം കഴിക്കുന്നതിന്റെ സമയക്രമം തന്നെയാണ്. തോന്നിയ നേരത്താണ് ഭക്ഷണം കഴിക്കുന്നത് എല്ലാം. വൈകിയും നേരത്തെയും ഭക്ഷണം കഴിക്കുന്നവരുണ്ട്. നേരത്തെ എന്ന് വെച്ചാൽ ഒരു 5മണിക്ക് എങ്കിലും കഴിക്കുന്നവരുണ്ട് . എന്നാൽ ഇത്ര നേരത്തെ ഭക്ഷണം കഴിക്കേണ്ടത് ഉണ്ടോ ….?
വൈകീട്ട് 5 മണിക്ക് ഭക്ഷണം കഴിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം , ചർമ്മം മുടി മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നേരത്തെ ഭക്ഷണം കഴിക്കുന്നതിലൂടെ ദഹന പ്രക്രിയയ്ക്ക് കൂടുതൽ സമയം ലഭിക്കുന്നു. സൂര്യാസ്തമയത്തിനു ശേഷം കഴിക്കുന്ന ഏതൊരു ഭക്ഷണവും രാത്രി മുഴുവൻ കുടലിൽ തങ്ങി കിടന്ന് വാതകങ്ങൾ പുറത്തുവിടുന്നതിന് ഇടയാക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം, ദഹനസംബന്ധമായ അസ്വസ്ഥതകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാവുന്നു.
എത്ര തിരക്കാണെങ്കിലും 5 മണിക്ക് മുൻപ് അത്താഴം കഴിക്കണം എന്നാണ് ആരോഗ്യ വിദ്ഗധർ പറയുന്നത്. സൂപ്പ് ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ആയ പച്ചക്കറികൾ എന്നിവ കഴിക്കണം എന്നും ആരോഗ്യവിദ്ഗധർ കൂട്ടിച്ചേർത്തു. മെച്ചപ്പെട്ട ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അത്താഴം നേരത്തെ കഴിക്കുന്നത് സഹായിക്കും.
Discussion about this post