എറണാകുളം: മോശം വഴിയിലൂടെ പോയി ജീവിക്കേണ്ട ഗതികേട് തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നടി ബീനാ ആന്റണി. അങ്ങനെ ആർക്കെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ താൻ അവരെ കുറ്റം പറയുന്നില്ലെന്നും ബീനാ ആന്റണി പറഞ്ഞു. നടി മിനു മുനീറിന്റെ പരാമർശത്തിൽ ആയിരുന്നു ബീനാ ആന്റണിയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ബീന ആന്റണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അഭിനയ രംഗത്ത് അത്യാവശ്യം തിരക്കുള്ള നടിയായിരുന്നു താൻ എന്ന് ബീനാ ആന്റണി പറഞ്ഞു. തപസ്യ എന്ന സീരിയലിന് ശേഷം തനിക്ക് ടൈഫോയിഡ് പിടിപെട്ടു. ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആണ് വയലാർ മാധവൻകുട്ടി സാർ തന്നെ പിടിച്ച് വലിച്ച് അഭിനയിക്കാൻ കൊണ്ട് പോയത്. അത്രയ്ക്ക് തിരക്കുള്ള നടി ആയിരുന്നു താൻ. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും നല്ല വർക്കുകൾ കിട്ടുന്നുണ്ട്.
അവസരങ്ങൾ കിട്ടുമ്പോൾ താൻ എന്തിനാണ് മോശം വഴിയ്ക്ക് പോകേണ്ട ആവശ്യം. കുറുക്കുവഴിയിൽ കൂടി കുടുംബത്തെ നോക്കണം?. നല്ല അന്തസ്സോടെ അധ്വാനിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്ന ആളാണ് താൻ. ഒരു മോശം വഴിയിലും പോയി ജീവിക്കേണ്ട ഗതികേട് എനിക്ക് ഇതുവരെ ദൈവം വരുത്തിയിട്ടില്ല. അങ്ങിനെ പോയവരെ കുറ്റം പറയുന്നില്ല. അവരുടെ ഗതികേട് ആകാം അതിന് കാരണം. അതൊക്കെ അവരുടെ ജീവിത രീതി ആയിരിക്കും. പക്ഷെ തനിക്ക് അതിന്റെ ആവശ്യം ഇല്ല. സീരിയലിന് പുറമേ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകളിൽ അഭിനയിച്ചു. അന്നും ഇന്നും തനിക്ക് അതിന്റെ ആവശ്യം ഇല്ലെന്നും ബീനാ ആന്റണി വ്യക്തമാക്കി.
അടുത്തിടെ മിനു മുനീറിന്റെ വിമർശിച്ച് ബീനാ ആന്റണിയുടെ ഭർത്താവ് മനോജ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബീനാ ആന്റണിയ്ക്ക് എതിരായ നടിയുടെ പരാമർശം. ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെപ്പറ്റി പറയാൻ നടക്കുകയാണ് അയാൾ. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്ക് അറിയാമെന്നും മിനു മുനീർ പറഞ്ഞിരുന്നു.
Discussion about this post