കൊൽക്കത്ത : ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർജി കാർ മെഡിക്കൽ ഹോസപിറ്റലിലെ മുതിർന്ന ഡോക്ടർമാർ. 45 ലധികം മുതിർന്ന ഡോക്ടർമാർ ആർജി കാർ ഹോസ്പിറ്റലിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തു. .
തങ്ങളുടെ ജൂനിയർ സഹപ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് രാജി കത്ത് സമർപിച്ചത്. കൂടാതെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും രാജികത്ത് സമർപ്പിക്കുന്നതിനിടെ ഡോക്ടർമാർ പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട ഡോക്ടർന്ന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച മുതൽ നിരാഹാര സമരത്തിലാണ് . സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കേന്ദ്രീകൃത റഫറൽ സംവിധാനം ഏർപ്പെടുത്തുക, നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓൺ-കോൾ റൂമുകൾ, ശുചിമുറികൾ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക എന്നിവയാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യങ്ങൾ.
നിലവിൽ നിരാഹാര സമരം നടത്തുന്ന ഡോക്ടറുമാരുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായും സർക്കാർ സംസാരിക്കണമെന്നും അവരുടെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. നിരാഹാരസമരം നടത്തുന്ന ഡോക്ടർമാരുടെ അവസ്ഥ സർക്കാർ അവഗണിക്കുന്നതായി തോന്നുന്നു എന്നും മുതിർന്ന ഡോക്ടർമാർ കൂട്ടിച്ചേർത്തു.
Discussion about this post