ഛണ്ഡീഗഡ്: ഹരിയാനയിൽ വീണ്ടും ജയിച്ച് കയറി ബിജെപി. 50 സീറ്റുകൾ നേടിയാണ് ഇക്കുറി കുരുക്ഷേത്ര ഭൂമിയിൽ ബിജെപി കാവിക്കൊടി പാറിച്ചത്. അതേസമയം കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് ഇക്കുറി ഉണ്ടായത്.
10 സീറ്റുകളുടെ നേട്ടമാണ് ഇക്കുറി ബിജെപിയ്ക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ ആയിരുന്നു ബിജെപി നേടിയത്. എന്നാൽ 10 സീറ്റുകൾ കൂടി അധികമായി ലഭിച്ചത് ബിജെപിയുടെ വിജയത്തിന് ഇരട്ടി മധുരം നൽകുന്നു. നിലവിൽ 26 സീറ്റുകളിൽ ബിജെപി വിജയിച്ചിട്ടുണ്ട്. 24 സീറ്റുകളിൽ വലിയ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. അവസാന റൗണ്ട് വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്.
പോസ്റ്റൽ ബാലറ്റ് എണ്ണിക്കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ കോൺഗ്രസിന് അനുകൂലം ആയിരുന്നു. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ ഫലങ്ങൾ ആകെ മാറുകയായിരുന്നു. ആദ്യ മണിക്കൂറിൽ തന്നെ ബിജെപി 45 ലധികം സീറ്റുകളിൽ ലീഡ് ചെയ്തു. വോട്ടണ്ണലിന്റെ അവസാനം വരെ ഈ ആധിപത്യം തുടരുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 31 സീറ്റുകൾ ആയിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇക്കുറി നാല് സീറ്റുകൾ അധികം നേടിയെങ്കിലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇക്കുറി സംസ്ഥാനം പിടിച്ചെടുക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം.
Discussion about this post