നടി നായൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹ ആൽബത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പുറത്ത്. 2022ൽ വിവാഹിതരായ ഇരുവരുടെയും വിവാഹചിത്രീകരണ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിന് മാത്രമായിരുന്നു നൽകിയിരുന്നത്.
80 മിനിറ്റ് ദൈർഘ്യമുള്ള വിവാഹ വീഡിയോയുടെ റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലായിരിക്കും വീഡിയോ റിലീസ് ചെയ്യുക. ഇരുവരുടെയും പ്രണയ യാത്ര, ജീവിതയാത്ര, വിവാഹത്തിശൻഹ ബിഹൈൻഡ് ദി സീനുകൾ എന്നിവ ഉൾക്കൊള്ളിച്ചതായിരിക്കും വിവാഹവീഡിയോ.
വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് വിവാഹ വീഡിയോ പുറത്തുവരുന്നത്. 2022ലാണ് ഇരുവർക്കും വാടകഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. ഉലക്, ഉയിർ എന്നാണ് ആൺകുഞ്ഞുങ്ങൾക്ക് ഇവർ നൽകിയിരിക്കുന്ന പേര്. മക്കൾക്കാപ്പമുള്ള ചിത്രങ്ങൾ ഇരുവരും എപ്പോഴും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട്.
Discussion about this post