കൊച്ചി: ഇടുക്കി എ.ഡി.എമ്മിനെ കൈയ്യേറ്റം ചെയ്ത കേസില്‍ സി.പി.ഐ എം.എല്‍.എ ഇ.എസ് ബിജിമോളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്ന് ക്രൈംബ്രാഞ്ചിന് ജഡ്ജി കമാല്‍ പാഷ നിര്‍ദേശം നല്കി.
അതേ സമയം ബിജിമോള്‍ എം.എല്‍.എ ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണു പീരുമേട് ടി.ആര്. ആന്‍ഡ് ഡി എസ്റ്റേറ്റില്‍ കോടതിയുത്തരവു നടപ്പാക്കാനെത്തിയ എ.ഡി.എം മോന്‍സി പി.അലക്സാണ്ടറിനെ ബിജിമോള്‍ കൈയേറ്റം ചെയ്തത്.
എം.എല്‍.എയുടെ തള്ളേറ്റുവീണ ഉദ്യോഗസ്ഥന്റെ കാലിനു പൊട്ടലുണ്ടായി. ഇദ്ദേഹം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എയ്ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു
.
Discussion about this post