കോഴിക്കോട്: ഇനി മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്ന് ഓര്‍ത്ത് ടെന്‍ഷന്‍ വേണ്ട, പൊലീസിന്റെ ‘സിയാര്‍’ പോര്‍ട്ടലിലൂടെ തിരിച്ചു കിട്ടും. ജില്ലയില്‍ പത്ത് മാസത്തിനിടെ 1056 ഫോണുകളാണ് നഷ്ടമായത്. ഇതില്‍ 300 എണ്ണം തിരിച്ചെടുക്കാനായി. ചിലര്‍ മറ്റുള്ളവരില്‍ നിന്ന് വാങ്ങി. കോഴിക്കോട്ടെ സണ്‍ഡെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയവരുമുണ്ട്. എല്ലാം സ്മാര്‍ട്ട് ഫോണുകള്‍. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ എത്രയും വേഗം പൊലീസില്‍ പരാതി നല്‍കണം. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കാം.
ചെയ്യേണ്ടത് എന്തൊക്കെ
നേരിട്ടോ, ഓണ്‍ലൈനായോ (‘തുണ’ പോര്‍ട്ടല്‍) പൊലീസില്‍ പരാതി നല്‍കണം.
കിട്ടുന്ന രസീതും, സ്വന്തം ഐ.ഡി കാര്‍ഡും ഉപയോഗിച്ച് https://www.ceir.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം ( ഡ്യൂപ്ലിക്കേറ്റ് എടുത്ത സിം കാര്‍ഡില്‍ മെസേജ് സിസ്റ്റം ആക്റ്റീവ് ആയതിനു ശേഷം മാത്രമേ (24 മണിക്കൂര്‍ ) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ )
എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ഒരു ഫോം കാണാം.
ഫോമില്‍ മൊബൈല്‍ നമ്പര്‍, ഐ.എം.ഇ.ഐ നമ്പര്‍, ബ്രാന്‍ഡിന്റെ പേര്, മോഡല്‍, ഇന്‍വോയ്സ് എന്നിവ നല്‍കണം.
നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തിയതി, സ്ഥലം, പൊലീസ് സ്റ്റേഷന്‍, പരാതിയുടെ നമ്പര്‍, പരാതിയുടെ പകര്‍പ്പ് എന്നിവയും കൊടുക്കണം
ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം.
ശേഷം ഒരു റിക്വസ്റ്റ് ഐ.ഡി ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാം.
24 മണിക്കൂറിനകം നിങ്ങള്‍ നല്‍കിയ ഐ.എം.ഇ.ഐ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല.
Discussion about this post