രാജ്കോട്ട്: പണം കിട്ടാന്‍ സവാള പോലും അടിച്ചുമാറ്റി വിറ്റിരിക്കുകയാണ് രണ്ട് മോഷ്ടാക്കള്‍. മൂന്ന് ലക്ഷം രൂപ വിലവരുന്ന 8,000 കിലോഗ്രാം സവാളയാണ് മൂന്നു പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത്. 33 വയസുള്ള കര്‍ഷകന്‍ സാബിര്‍ഹുസൈന്‍ ഷെര്‍സിയ, 30 കാരനായ വ്യാപാരി ജാബിര്‍ ബാദി, 45 കാരനായ ഡ്രൈവറും കര്‍ഷകനുമായ നസ്‌റുദ്ദീന്‍ ബാദി എന്നിവരാണ് വാങ്കനീര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 3.11 ലക്ഷം രൂപയും 1600 രൂപ വിലവരുന്ന 40 കിലോ സവാളയും മൂന്ന് ലക്ഷം രൂപ വിലവരുന്ന ട്രക്കും പൊലീസ് പിടിച്ചെടുത്തു.
രഹസ്യവിവരം ലഭിച്ചതിനെത്തെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. മോഷ്ടിച്ച സവാള വില്‍ക്കാന്‍ വാങ്കനീര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പ്രതികളെ വാങ്കനീര്‍ അമര്‍സര്‍ ക്രോസിന് സമീപം വെച്ച് പിടികൂടുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍, സവാള മോഷ്ടിച്ചതായും വിറ്റതായും പ്രതികള്‍ കുറ്റസമ്മതം നടത്തി. 35 വയസുള്ള ഇമ്രാന്‍ ഭോരാനിയ എന്ന കര്‍ഷകന്‍ മറ്റൊരാളില്‍ നിന്ന് വാടകയ്ക്ക് എടുത്ത ഗോഡൌണില്‍ സൂക്ഷിച്ച് വച്ച സവാളയാണ് മോഷണം പോയത്. ഒക്ടോബര്‍ 5-ന് ഇത് വില്‍ക്കാനായി എത്തിയ സമയത്താണ് ് സവാള നഷ്ടമായെന്ന കാര്യം മനസിലായത്. ഇതോടെയാണ് ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post