തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വ്യാജ അരി കടത്ത് നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്യങ്കാവ് ചെക്ക് പോസ്റ്റുവഴിയാണ് കേരളത്തിലേക്ക് വ്യാപകമായി തമിഴ്‌നാട്ടിലെ റേഷനരി കടത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇങ്ങനെ അതിര്‍ത്തി കടന്നുവരുന്ന റേഷനരി കേരളത്തില്‍ എത്തുമ്പോള്‍ ബ്രാന്‍ഡഡ് ആയി മാറുകയാണെന്നാണ് വിവരം.
. പെരുമ്പാവൂര്‍, കാട്ടാക്കട എന്നിവിടങ്ങളിലെ മില്ലുകളിലെത്തിച്ച ഈ റേഷനരി ് പോളിഷ് ചെയ്താണ് പിന്നീട് വിപണിയിലെത്തിക്കുന്നത്. വലിയ മാഫിയകളാണ് ഈ അരി കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിങ് സൗത്ത് സോണ്‍ ഓഫീസര്‍ സി വി മോഹന്‍ കുമാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ആര്യങ്കാവിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള കേന്ദ്രങ്ങളില്‍ ആദ്യം അരി എത്തിക്കുകയും അവിടെനിന്ന് പതിനഞ്ച് ടണ്ണോളമാകുമ്പോള്‍ മില്ലുകളിലേക്ക് മാറ്റുകയുമാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള 174 ചാക്ക് അരിയാണ് നിലവില്‍ ആര്യങ്കാവില്‍ നിന്ന് തോമസ് എന്ന ആളില്‍ നിന്നും പിടിച്ചെടുത്തത്. തവിടെണ്ണയും തവിടും ചേര്‍ത്താണ് അരിയില്‍ ഇവര്‍ മായം കലര്‍ത്തുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും സൌജന്യമായും അരികിട്ടുന്നുണ്ട്. ഈ അരി ശേഖരിച്ചാണ് കേരളത്തിലേക്ക് പലപ്പോഴം എത്തുന്നത്. ഈ മാഫിയ രക്ഷപ്പെടുന്നത് എഫ്‌സിഐ(ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യുടെ സപ്ലൈ സ്റ്റോക്കില്‍ പലപ്പോഴും ലേലം വിളിക്കാറുണ്ട്. അധികം വരുന്ന സ്റ്റോക്ക് സ്വകാര്യ വ്യക്തികള്‍ക്ക് ലേലം പിടിച്ച് വാങ്ങുകയും ചെയ്യാം.
Discussion about this post