വനിതകളുടെ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം മത്സരം ഇന്ന് നടക്കും. ശ്രീലങ്കയോടാണ് ഇന്ത്യ ഇന്ന് കൊമ്പു കോർക്കുക. ഇന്ത്യൻ സമയം വൈകുന്നേരം ഏഴരയ്ക്ക് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തിൽ പാകിസ്താനെ മലർത്തിയടിച്ചുകൊണ്ട് ഇന്ത്യ വിജയം കൈവരിച്ചിരുന്നു. ഈ മത്സരത്തിലും വിജയത്തിൽ കുറവൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. ഈ മിന്നും വിജയം ഇന്ത്യക്ക് അനിവാര്യമാണ്. ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതോടെ, സെമിസാധ്യത നിലനിർത്തണമെങ്കിൽ നല്ല മാർജിനിൽ തന്നെ ഇന്ത്യക്ക് ശ്രീലങ്കയെ പരാജയപ്പെടുത്തണം.
പാകിസ്താനെതിരായ മത്സരത്തിൽ പരിക്കേറ്റ് ക്രീസ് വിടേണ്ടി വന്ന ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ ആരോഗ്യം വീണ്ടെടുത്തുവെന്നും ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ, പരിക്കേറ്റ ഓൾറൗണ്ടർ പൂജ വസ്ത്രാകർ ഈ മത്സരത്തിൽ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പൂജ വസ്ത്രാകറിന് പകരം, മലയാളി താരം സജ്‌ന സജീവൻ ഗ്രീസിലിറങ്ങിയേക്കും.
Discussion about this post