ഇസ്ലാമാബാദ്: പാകിസ്താനിൽ നടത്തിയ പ്രഭാഷണത്തിനിടെ പീഡോഫീലിയയെ കുറിച്ച് ചോദ്യം ഉയർത്തിയ പെൺകുട്ടിയെ പരസ്യമായി ചീത്ത പറഞ്ഞ് തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിർ നായിക്. തെറ്റായ ചോദ്യം ഉന്നയിച്ച പെൺകുട്ടി ദൈവത്തോട് മാപ്പ് പറയണമെന്ന് സാക്കിർ നായിക് പറഞ്ഞു. തീവ്ര മതസമൂഹവും പീഡോഫീലിയ പ്രശ്‌നവും എന്നതിനെപ്പറ്റിയാണ് പെൺകുട്ടി ചോദ്യം ഉന്നയിച്ചത്. ഇതൊരു തെറ്റായ ചോദ്യമാണ്. നിങ്ങൾ ദൈവത്തോട് മാപ്പ് ചോദിക്കണം എന്നായിരുന്നു സാക്കിർ നായികിന്റെ ഉടനടിയുള്ള ഉത്തരം.
മറ്റൊരു പ്രഭാഷണത്തിനിടെ ഒരു ഹിന്ദുമത വിശ്വാസിയായ യുവാവ് ചോദിച്ച ചോദ്യവും സാക്കിറിനെ ദേഷ്യം പിടിപ്പിച്ചു. മതമൗലികവാദിയായ ഇസ്സാമിനെ കുറിച്ചായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ശ്രീശ്രീ രവിശങ്കർ,ജഗ്ലി വാസുദേവ്,ബാബ രാംദേവ് എന്നിവരുൾപ്പെടെയുള്ള ഗുരുക്കൻമാർക്ക് എന്നോട് തർക്കിച്ച് ജയിക്കാനാകില്ല.കൂടുതൽ ഇതിനെ കുറിച്ച് സംസാരിക്കാനില്ല നിങ്ങൾ ചെറിയ കുട്ടിയാണെന്നായിരുന്നു സാക്കിർ നായിക്കിന്റെ പരാമർശം.
Discussion about this post