വാഷിംഗ്ടൺ; സിനിമ എന്നത് ഒരു മാസ്മരിക ലോകമാണ്. സിനിമയിലഭിനയിക്കുന്നവരെ ആരാധിക്കുന്ന ലോകമായതിനാൽ പ്രശ്‌സതനാവാനും പണമുണ്ടാക്കാനും സിനിമയിലൂടെ പലർക്കും സാധിക്കും. താരമൂല്യം കൊണ്ട് കോടികൾ പ്രതിഫലം വാങ്ങി കോടീശ്വരൻമാർ ആയവർ വരെയുണ്ട്.
ലോകത്തിലെ ഏറ്റവും സമ്പന്നനായ നടൻ ടെയ്‌ലർ പെറിയാണ്. 140 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. പക്ഷേ ഏറ്റവും സമ്പന്നയായ നടിയുടെ ആസ്തി ഇത്തിരി കൂടുതലാണ്. 800 കോടി ഡോളറാണ് ആസ്തിയത്രേ. ഇന്ത്യൻ രൂപയിൽ 66,000 കോടി രൂപയാണ് ഇത്. നടിയും സ്വയംസംരംഭകയുമായ ജാമി ഗെർട്‌സ് ആണ് ഈ സമ്പന്ന. ഹുറൂൺ റിച്ചാണ് ലിസ്റ്റ് പുറത്തുവിട്ടത്.
സെലീന ഗോമസ്,ടെയ്‌ലർ സ്വിഫ്റ്റ്,റിഹന്ന എന്നിവരാണ് സമ്പന്നയായ മറ്റ് നടിമാർ. സംരംഭകർ കൂടിയാണ് ഇവർ. സംഗീതത്തിലും മേയ്ക്ക്അപ്പ് ബ്രാൻഡുകളിലും കൂടിയാണ് ഇവർ പണമുണ്ടാക്കിയത്.
1965 ൽ ചിക്കാഗോയിൽ ജനിച്ച ജാമി ഗെർടസ് 80 കളിലാണ് സിനിമയിൽ അരങ്ങേറിയത്. 1980കളിലെ ടിവി സീരീസായ സ്‌ക്വയർ പെഗ്സ് , 1996-ലെ ട്വിസ്റ്റർ എന്നീ ചിത്രത്തിലെ ജൂഡി മില്ലർ എന്ന കഥാപാത്രവും ഇവരുടേതാണ്. 1989 ൽ അമേരിക്കയിലെ ശതകോടീശ്വരനായ ടോണി റെസ്ലറെ വിവാഹം ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ബിസിനസിൽ പങ്കാളിയായി.











Discussion about this post