ഡല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും അണ്ണാ ഹസാരെയുടെ സംഘത്തിലെ പ്രധാനിയുമായിരുന്ന കിരണ്‍ ബേദി ബിജെപിയില്‍ അംഗമായി ചേര്‍ന്നു.
ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദി മത്സരിക്കും.ബിജെപിയില്‍ ചേരാനുള്ള പ്രചോദനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതായും കിരണ്‍ ബേദി പറഞ്ഞു.
നേരത്തെ ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്ന് കിരണ്‍ ബേദി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
കിരണ്‍ ബേദിക്കൊപ്പം സിനിമാ താരം ജയപ്രദയും ബിജെപിയിലേക്ക് ചേര്‍ന്നേക്കും. ആംആദ്മി പാര്‍ട്ടി വിട്ട ഷാസിയ ഇല്‍മിയെ കേജരിവാളിനെതിരേ ബിജെപി രംഗത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ബിജെപി അംഗത്വം ഇതുവരെ സ്വീകരിക്കാത്ത ഷാസിയ പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
Discussion about this post