ന്യൂയോർക്ക്: റോബോർട്ടുകളുമായി ശാരീരിക ബന്ധത്തിന് സ്ത്രീകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സമീപ ഭാവിയിൽ സ്ത്രീകൾ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് റോബോർട്ടുകളെ ആശ്രയിക്കാൻ തുടങ്ങുമെന്നാണ് പുതിയ പഠന റിപ്പോർട്ട്. 2025 ഓടെ സമ്പന്ന കുടുംബങ്ങളിൽ റോബോർട്ടുകൾ എത്തുമെന്നും പഠനത്തിൽ പരാമർശിക്കുന്നു.
ഗവേഷകനായ ഇയാൻ പിയേഴ്‌സൺ ആണ് നിർണായക പഠനം നടത്തി വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ എന്തിനും ഏതിനും റോബോർട്ടുകളെ ഉപയോഗിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ആയിരുന്നു അദ്ദേഹം ഇത്തരത്തിൽ ഒരു പഠനം നടത്തിയത്. ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
2050 ഓട് കൂടി നമ്മുടെ ലോകത്തെ ശാരീരിക ബന്ധത്തിനായി റോബോട്ടുകളെ ഉപയോഗിച്ച് തുടങ്ങും. ഇത് വളരെ സാധാരണമായ ഒന്നായി മാറും എന്നതാണ് വസ്തുത. 2030 ഓടെ വെർച്വൽ റിയാലിറ്റി സെക്‌സ് സാധാരണ കാര്യമാകും. നമ്മുടെ വൈകാരിക പ്രശ്‌നങ്ങൾ ഇല്ലാതാക്കി മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ ഇത്തരം ശാരീരിക ബന്ധത്തിലൂടെ കഴിയും. ഇത് ആളുകളെ കൂടുതൽ ഊർജ്ജസ്വലരും കാര്യശേഷിയുള്ളവരുമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റോബോർട്ടിക് സെക്‌സുകൾ വ്യാപകമാകുന്നതിനെ ഭീഷണിയായി കാണേണ്ട എന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പരാമർശം ഉണ്ട്. ബന്ധങ്ങൾക്ക് മനുഷ്യർ വലിയ മൂല്യം കൽപ്പിക്കാറുണ്ട്. അതുകൊണ്ട് ഇതിനെ ഭീഷണിയായി കാണേണ്ടതില്ല. മറിച്ച് ലൈംഗികതയ്ക്ക് ഇതൊരു അനുഗ്രഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Discussion about this post