എറണാകുളം: ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈകിരാക കുറിപ്പുമായി നടൻ സലിം കുമാർ. ഇനി എത്രനാൾ തനിയ്ക്ക് ഇങ്ങനെ ജീവിയ്ക്കാൻ കഴിയുമെന്ന് അറിയില്ലെന്നാണ് സലിം കുമാർ പറയുന്നത്. അതുല്യകലാകാരന് ഇന്ന് 55 വയസ്സ് തികയുകയാണ്.
ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്‌നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു.
എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയ പറ്റും എന്നറിയില്ല. എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post